ചേളാരി ഐ ഓ സി പ്ലാൻ്റിലേക്ക് സിഐടിയു പ്രതിഷേധ മാർച്ച് നടത്തി

ചേളാരി: ഐ ഓ സി ബോട്ടലിംഗ് പ്ലാൻ്റിൽ സിലിണ്ടർ ഹാൻ്റ്ലിംഗ് വിഭാഗത്തിലെ ഏഴ് റഗുലർ തൊഴിലാളികളെ മസറ്റ് റൂളിൽ നിന്നും നീക്കം ചെയ്ത് ശമ്പളം വെട്ടി കുറച്ച കരാറുകാരൻ്റെയും അതിന് കൂട്ട് നിന്ന ഐ ഓ സി ഉദ്ദ്യോഗസ്ഥരുടെ നിലപാടിൽ പ്രതിഷേധിച്ച് സിഐടിയു വള്ളിക്കുന്ന് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് നടത്തി , മാർച്ച് സിഐടിയു സംസ്ഥാനകമ്മറ്റി അംഗം വി പി സോമസുന്ദരൻ ഉൽഘാടനം ചെയ്തു.

പി ഹൃഷികേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി സുനിൽകുമാർ, വി പി വിശ്വനാഥൻ, മത്തായി യോഹന്നാൻ. എം വീരേന്ദ്രകുമാർ, കെ സുരേന്ദ്രമോഹൻ, എസ് സദാനന്ദൻ , കെ ഗോവിന്ദൻ കുട്ടി, വി രമേശൻ , ടി ജയഭരതൻ, കെ പ്രകാശൻ ,പി വി അബ്ദുൾ വാഹിദ് എന്നിവർ സംസാരിച്ചു. പ്രിൻസ് കുമാർ സ്വാഗതവും, പി സിബി നന്ദിയും രേഖപ്പെടുത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top