അമ്മപ്പൂച്ചയും കുഞ്ഞുങ്ങളും ചേര്‍ന്ന് കടിച്ചുകൊന്നത് എട്ടു പാമ്പുകളെ

ആറ്റിങ്ങല്‍ : തള്ളപ്പൂച്ചയും രണ്ട് കുഞ്ഞുങ്ങളും ചേർന്ന് എട്ട് പാമ്പുകളെ പിടികൂടി . ആറ്റിങ്ങൽ തച്ചൂർക്കുന്ന് തുമ്പിക്കോട്ട് കോണത്ത് കഴിഞ്ഞ ദിവസമാണു സംഭവം . തുമ്പിക്കോട്ട് കോണം ചെല്ലം വീട്ടിൽ നിഷയുടെ പൂച്ചകളാണ് പാമ്പുകളെ പിടികൂടിയത്. അണലി ഇനത്തില്‍പ്പെട്ട പാമ്പുകളെയാണ് പിടികൂടിയത്.

വീടിനു സമീപം കാടുകയറിക്കിടക്കുന്ന പുരയിടത്തില്‍ നിന്ന് പാമ്പിന്റെ തലയില്‍ കടിച്ചുകുടഞ്ഞ് മുറ്റത്തേക്ക് കയറിവരുന്ന തള്ളപ്പൂച്ചയെയാണ് നിഷ ആദ്യം കണ്ടത്. പിന്നാലെ നോക്കുമ്പോള്‍ രണ്ട് കുഞ്ഞന്‍പൂച്ചകളും പാമ്പുകളുമായി എത്തി. തിരികെപ്പോയ തള്ളപ്പൂച്ച വീണ്ടും പാമ്പിനെ പിടിച്ചുകൊണ്ടുവന്നപ്പോള്‍ നിഷ മറ്റുള്ളവരെ വിവരം അറിയിക്കുകയും പാമ്പുപിടുത്തക്കരാനായ വെഞ്ഞാറമൂട് സ്വദേശി രാജേഷ് തിരുവാമനയെ വിവരം അറിയിക്കുകയും ചെയ്തു.

അരമണിക്കൂറിനുള്ളില്‍ രാജേഷ് സ്ഥലത്തെത്തുമ്പോഴേക്കും പൂച്ചകള്‍ ചേര്‍ന്ന് നാല് പാമ്പിനെകൂടി പിടികൂടി. പൂച്ചകള്‍ പിടികൂടിയ എട്ട് പാമ്പുകളും ചത്തുപോയി. പുരയിടത്തിൽ അവശേഷിച്ച മൂന്നു പാമ്പിൻകുഞ്ഞുങ്ങളെ രാജേഷ് ജീവനോടെ പിടികൂടി. നിഷയുടെ വീടിനോട് ചേര്‍ന്ന് കാടുവളര്‍ന്ന് കിടക്കുന്ന പുരയിടത്തില്‍ നിന്നാണ് പാമ്പുകളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top