Latest News

കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് ; മഞ്ഞ അലര്‍ട്ട്

കേരളത്തില്‍ ഏപ്രില്‍ 24 വരെ ഉയര്‍ന്ന താപനില. പാലക്കാട് ജില്ലയില്‍ 40 °C വരെയും, കൊല്ലം ജില്ലയില്‍ 39 °C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37 °C വരെയും, തിരുവനന്തപുരം ജില്ലയില്‍ 36°C വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 3 മുതല്‍ 4 ത്ഥC വരെ കൂടുതല്‍) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ (മലയോരമേഖലകളിലൊഴികെ) ഏപ്രില്‍ […]

ഗ്ലാസ് കയറ്റിവന്ന ലോറി ബൈക്കില്‍ ഇടിച്ചുകയറി;രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

മഞ്ചേരി:അരീക്കോട് – മഞ്ചേരി റോഡിലെ ഇളയൂരില്‍ ഗ്ലാസുകള്‍ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ബൈക്കില്‍ ഇടിച്ചുകയറി അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന ആളെ ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് പുറത്തെത്തിച്ചു. ഇന്ന് ഉച്ചയടോയാണ് അപകടം സംഭവിച്ചത്.

സ്‌കൂട്ടര്‍ അപകടത്തില്‍ യുവാവ് മരിച്ചു

വേങ്ങര/ഊരകം : വെങ്കുളം പുത്തന്‍പീടികയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ യുവാവ് മരിച്ചു. വേങ്ങര ആശാരിപ്പടി സ്വദേശി പെരുമ്പള്ളി മുഹമ്മദിന്റെ മകന്‍ യൂസഫ് (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വേങ്ങര ഉണ്ണിയാലുക്കല്‍ അബ്ദുല്‍ ഗഫൂറിന്റെ മകന്‍ അദ്‌നാന്‍ (28) ,ഊരകം കീഴ്മുറി അഞ്ചുപറമ്പ് കീരി സൈദലവിയുടെ മകന്‍ മുഹമ്മദ് സിനാന്‍ (21) എന്നിവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 8 മണിക്കാന്‍ അപകടം. വെങ്കുളം പുത്തന്‍പീടിക റോഡിലൂടെ വരുമ്പോള്‍ പുത്തന്‍പീടിക വായനശാലക്ക് അടുത്ത് വെച്ച് റോഡിന്റെ ഇടതുവശത്തുള്ള വീടിന്റെ മുറ്റത്തേക്ക് ഇടിച്ചു

error: Content is protected !!
Scroll to Top