
തിരുരങ്ങാടി വില്ലേജിൽ ഭൂ നികുതി സ്വീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ മുഖ്യമന്ത്രിക്ക് പരാതി നൽകി, ഒരു മാസത്തിലേറെയായി നികുതി സ്വീകരിക്കുന്നില്ല,
ഡിജിറ്റൽ റീസർവെയിൽ റവന്യൂ വിഭാഗം സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തിയതിലെ അപാകതയാണത്രെ തടസ്സമായത്, ഇത് മൂലം നികതി അടക്കാനോ മറ്റു രേഖകൾക്കോ അപേക്ഷിക്കാനാകുന്നില്ല, ജനങ്ങൾ ഏറെ പ്രയാസം നേരിടുന്നുണ്ട്,
മാർച്ച് 31ന് മുമ്പ് നികുതി അടച്ച് വരുന്നവർക്കും ഇക്കുറി സാധിച്ചില്ല, നഗരസഭക്ക് പകരം പഞ്ചായത്ത് എന്ന് മാറിയാണ് സർവെയിൽ രേഖപ്പെടുപ്പെടുത്തിയതെന്നാണ് വില്ലേജ് വൃത്തങ്ങൾ പറയുന്നത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




