കോളേജ് വിദ്യാർഥിനി പ്രബന്ധാവതരണത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

തിരൂർ : വളാഞ്ചേരി ആതവനാട് മര്‍ക്കസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥിനി പ്രബന്ധാവതരണത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. ബയോടെക്നോളജി വിദ്യാര്‍ഥിനിയായ തിരൂര്‍ പറവണ്ണ സ്വദേശിനി ഷെഫീഖയാണ് (20) മരിച്ചത്.

ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഒരു എന്‍ജിനിയറിങ് കോളജില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെയായിരുന്നു കുഴഞ്ഞുവീണത്. സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറായ പറവണ്ണ പാലക്കാവളപ്പില്‍ ഷംസുദ്ദീന്റെയും ഷെരീഫയുടെയും മകളാണ്. സഹോദരി: ഷഹ്‌മ.

Share news
error: Content is protected !!
Scroll to Top