സ്‌കൂട്ടര്‍ അപകടത്തില്‍ യുവാവ് മരിച്ചു

വേങ്ങര/ഊരകം : വെങ്കുളം പുത്തന്‍പീടികയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ യുവാവ് മരിച്ചു. വേങ്ങര ആശാരിപ്പടി സ്വദേശി പെരുമ്പള്ളി മുഹമ്മദിന്റെ മകന്‍ യൂസഫ് (23) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വേങ്ങര ഉണ്ണിയാലുക്കല്‍ അബ്ദുല്‍ ഗഫൂറിന്റെ മകന്‍ അദ്‌നാന്‍ (28) ,ഊരകം കീഴ്മുറി അഞ്ചുപറമ്പ് കീരി സൈദലവിയുടെ മകന്‍ മുഹമ്മദ് സിനാന്‍ (21) എന്നിവര്‍ക്ക് പരിക്കേറ്റു.

തിങ്കളാഴ്ച രാത്രി 8 മണിക്കാന്‍ അപകടം. വെങ്കുളം പുത്തന്‍പീടിക റോഡിലൂടെ വരുമ്പോള്‍ പുത്തന്‍പീടിക വായനശാലക്ക് അടുത്ത് വെച്ച് റോഡിന്റെ ഇടതുവശത്തുള്ള വീടിന്റെ മുറ്റത്തേക്ക് ഇടിച്ചു കയറിയാണ് അപകടം. ഉടനെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യൂസുഫ് മരണപ്പെട്ടു. യൂസഫ് ആണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. കബറടക്കം ഇന്ന് നടക്കും.

Share news
error: Content is protected !!
Scroll to Top