Latest News

തെലങ്കാനയില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് കെ കവിത

ഹൈദരാബാദ്:തെലങ്കാനയില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും മുന്‍ ബി ആര്‍എസ് നേതാവുമായ കെ കവിത. തെലങ്കാന രാഷ്ട്ര സേന(ടിആര്‍എസ്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ഏഴ് മാസം മുമ്പ് പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് കവിത ബിആര്‍എസ് വിട്ടിരുന്നു. ഹൈദരാബാദിലെ വസതിയില്‍ പൂജ നടത്തിയ ശേഷമാണ് കവിത പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് ഗണ്‍പാര്‍ക്കിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.നാടന്‍ പാട്ടുകളുടെയും നൃത്തങ്ങളുടെയും അകമ്പടിയോടെ വലിയ ആഘോഷമായാണ് പാര്‍ട്ടി പ്രഖ്യാപന […]

വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ രാത്രിയില്‍ കത്തി നശിച്ചു.

തിരൂര്‍:തിരൂര്‍ വെങ്ങാലൂരിലെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ രാത്രിയില്‍ കത്തി നശിച്ചു. ഇന്ന് വെളുപ്പിനാണ് കാര്‍ കത്തി നശിച്ചത്. കാറിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്. വെങ്ങാലൂര്‍ സ്വദേശിയായ കട്ട ചിറക്കല്‍ അബുബക്കറിന്റെ മാരുതി റിറ്റ്‌സ് കാറാണ് കത്തി നശിച്ചത്. ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു. തിരൂര്‍ പോലീസ് സ്ഥലത്ത് എത്തി പ്രാഥമിക അന്വേഷണം നടത്തി. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

താനൂരില്‍ യുവാവിന് സൂര്യാതാപമേറ്റു.

താനൂര്‍: മഠത്തില്‍ റോഡില്‍ താമസിക്കുന്ന യുവാവിന് ജോലി സ്ഥലത്ത് നിന്നും കഴിഞ്ഞ ദിവസം സൂര്യാ താപമേറ്റു. അട്ടത്തോടിന് സമീപം ജോലി എടുക്കുന്നതിനിടയിലാണ് സംഭവം. കൈയിലാണ് സൂര്യാ താപമേറ്റത്. ഉടനെ കുന്നുംപ്പുറം ഹെല്‍ത്ത് സെന്ററില്‍ എത്തി പരിശോധന നടത്തി. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

error: Content is protected !!
Scroll to Top