Latest News

മെഡിസെപ് ചികിത്സ പാക്കേജ് പ്രകാരം പൂര്‍ത്തീകരിക്കണം: ഇന്‍ഷ്യൂറന്‍സ് കമ്പനിയും സ്വകാര്യ ആശുപത്രിയും 3,22,865/രൂപ നഷ്പരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം:മെഡിസെപ് ആനുകൂല്യമുള്ളയാളുടെ ചികിത്സ പാക്കേജ് പ്രകാരം തന്നെ പൂര്‍ത്തീകരിക്കണമെന്നും അധികമായി പണം ഈടാക്കരുതെന്നും ഉപഭോക്തൃ കമ്മീഷന്‍. മഞ്ചേരി തൃപ്പന്‍ച്ചി സ്വദേശിയ്ക്ക് ഓറിയന്റല്‍ ഇന്‍ഷ്യുറന്‍സ് കമ്പനിയും സ്വകാര്യ ആശുപത്രിയും ചേര്‍ന്ന് 3,22,865/രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വിധി. മെഡിസെപ് കാര്‍ഡുടമയുടെ അവകാശികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന്റെ വിധി. 70 വയസ്സുള്ള മെഡിസെപ് കാര്‍ഡുടമയെ ഗുരുതര രോഗബാധിതനായതോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ 2023 ഏപ്രില്‍ അഞ്ചുമുതല്‍  ഏപ്രില്‍ 10 വരെ ചികിത്സിച്ചു. 71,441/ രൂപ ചികിത്സക്ക് ചെലവായെങ്കിലും 58,400/ രൂപ മാത്രമാണ്

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശുദ്ധമല്ലാത്ത വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. പൊതുസ്ഥലങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണം. ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കിണറുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. നീന്തല്‍ കുളങ്ങള്‍ ക്ലോറിനേറ്റ് ചെയ്യണം. ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മസ്തിഷ്‌കജ്വരം ബാധിക്കുന്നവര്‍ക്ക് അമീബിക്ക്

തിരൂരങ്ങാടിയില്‍ 8വയസുകാരന് സൂര്യാഘാതമേറ്റു

തിരൂരങ്ങാടി: 8വയസുകാരന് സൂര്യാഘാതമേറ്റു. കെ സി റോഡ് സ്വദേശി വട്ടപ്പറമ്പന്‍ അസീസ് ഫരീദ എന്നിവരുടെ മകന്‍ അദ്‌നാന്‍ ആണ് പൊള്ളലേറ്റത്. കയ്യിന്റെ മടക്കിന് സമീപത്ത് രണ്ട് ഭാഗത്താന് പൊള്ളലേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി യില്‍ ചികിത്സ നല്‍കി. കഴിഞ്ഞ ദിവസം ആണ് സംഭവം.

സെൻസസ് 2027: മലപ്പുറം ജില്ലയിൽ തയാറെടുപ്പുകൾ ഊർജിതം

മലപ്പുറം:ജില്ലയിൽ സെൻസസ് 2027 നുള്ള ഒരുക്കങ്ങൾ ഊർജിതമായി പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി നടക്കുന്ന ജില്ലാ- താലൂക്ക് തല ഉദ്യോഗസ്ഥർക്കുള്ള പരിശീലനപരിപാടി നാളെ (ശനി) സമാപിക്കും.  രാജ്യത്ത് ആദ്യമായി ഡിജിറ്റലായാണ് ഇത്തവണ സെൻസസ് നടക്കുന്നത്. ഏകോപനത്തിനായി  സി. എം. എം. എസ്. (സെൻസസ് മാനേജ്മെന്റ് ആൻഡ് മോണിറ്ററിങ് സിസ്റ്റം) എന്ന വെബ്പോർട്ടൽ, എച്ച്.എൽ. ഒ. മൊബൈൽ ആപ്ലിക്കേഷൻ, ഡിജിറ്റൽ മാപ്പിങ് ആപ്ലിക്കേഷനായ എച്ച്.എൽ.ബി.സി. ആപ്, പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള സെൽഫ് എന്യൂമറേഷൻ പോർട്ടൽ എന്നിങ്ങനെ നാല് ഡിജിറ്റൽ

error: Content is protected !!
Scroll to Top