Latest News

നൃത്തം അവതിരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വീട്ടമ്മ മരിച്ചു

കോഴിക്കേട്:നൃത്തം അവതിരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വീട്ടമ്മ മരിച്ചു. പാലാഴി സ്വദേശിനി ഷൈനി(54) ആണ് മരിച്ചത്. നൃത്തം അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവര്‍ വേദിയില്‍ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു. ഉടനെ പാലാഴിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോഴിക്കോട് പെരുമണ്ണ പയ്യടി മേത്തല്‍ ചിറക്കല്‍ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെയാണ് സംഭവം. ഭര്‍ത്താവ്; എ എന്‍ ഷാജു. മക്കള്‍:ഡോ.സ്‌നേഹ, സപ്ത. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടു കുട്ടികള്‍ക്ക്‌ സൂര്യാഘാതമേറ്റു

വളാഞ്ചേരി:വളാഞ്ചേരിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടു കുട്ടികള്‍ക്ക്‌ സൂര്യാഘാതമേറ്റു. വളാഞ്ചേരി പൈങ്കണ്ണൂര്‍ നിരപ്പില്‍ തെങ്ങുംതോട്ടത്തില്‍ പ്രമോദ് – ഷാനില ദമ്പതികളുടെ മൂന്നു വയസ്സും അഞ്ചു വയസ്സുമുള്ള ആണ്‍കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. വീടിനു ചേര്‍ന്നുള്ള പറമ്പില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികള്‍. വിദേശത്തായിരുന്ന കുടുംബം നാലഞ്ചു ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. നാട്ടിലെ കഠിനമായ വെയില്‍ നേരിട്ട് ശരീരത്തില്‍ തട്ടിയതാണ് പൊള്ളലിന് കാരണമായത്. മൂന്നു വയസ്സുകാരന്റെ കൈകള്‍ക്കും നെഞ്ചിനും പുറംഭാഗത്തുമാണ് പൊള്ളലേറ്റത്. അഞ്ചു വയസ്സുകാരന്റെ കൈകള്‍ക്കും പൊള്ളലുണ്ട്. വൈകുന്നേരത്തോടെ കുട്ടികളുടെ

ജിതിൻ കെ ജോസ് – ജയസൂര്യ – രാജീവ് ഗോവിന്ദൻ ചിത്രം മായൻ; കറുത്തച്ചനൂട്ട്.. ത്രില്ലടിപ്പിച്ചു മോഷൻ പോസ്റ്റർ

മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ജിതിൻ കെ ജോസ്- ജയസൂര്യ ചിത്രം ‘മായൻ ’കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽ വച്ച് നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സച്ചിയുടെ ഭാര്യ സിജി സച്ചിയും, സഹോദരി സജിതയും ചേർന്ന് ചിത്രത്തിന്റെ ടൈറ്റിൽ അനാഛാദനം നിർവ്വഹിച്ചു. അണിയറ പ്രവർത്തകരും മലയാള സിനിമയിലെ പ്രമുഖരും പൂജ ചടങ്ങിൽ പങ്കെടുത്തു. സൂപ്പർ ഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന

error: Content is protected !!
Scroll to Top