നൃത്തം അവതിരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വീട്ടമ്മ മരിച്ചു

കോഴിക്കേട്:നൃത്തം അവതിരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വീട്ടമ്മ മരിച്ചു. പാലാഴി സ്വദേശിനി ഷൈനി(54) ആണ് മരിച്ചത്. നൃത്തം അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവര്‍ വേദിയില്‍ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു.

ഉടനെ പാലാഴിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കോഴിക്കോട് പെരുമണ്ണ പയ്യടി മേത്തല്‍ ചിറക്കല്‍ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെയാണ് സംഭവം.

ഭര്‍ത്താവ്; എ എന്‍ ഷാജു. മക്കള്‍:ഡോ.സ്‌നേഹ, സപ്ത.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top