മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 10.32 കോടിയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
മഞ്ചേരി :ജില്ലയിലെ ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ പദ്ധതികള്‍ ആരോഗ്യ- വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഈ 10 വര്‍ഷ കാലയളവിനുള്ളില്‍ 258 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സാധ്യമായത്. ബിരുദ മെഡിക്കല്‍ കോളേജ് ആയിരുന്നതിനെ ബിരുദാനന്തര ബിരുദ മെഡിക്കല്‍ കോളേജായി ഉയര്‍ത്തി. മാതൃ-ശിശു യൂണിറ്റ്, വിവിധ കെട്ടിടങ്ങളുടെ നിര്‍മ്മാണം, ഭിന്നശേഷി-വയോജന സൗഹൃദ ആശുപത്രി എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളാണ് […]









