നിയന്ത്രണംവിട്ട ബസ് വെദ്യുതികാൽ തകർത്തു

കോഴിക്കോട് : ഗോവിന്ദപുരം ബസ് കാത്തിരിപ്പു കേന്ദ്രത്തിനടുത്ത് ആക്രി കടയ്ക്കു സമീപം ബസ് നിയന്ത്രണംവിട്ടു വൈദ്യുതികാൽ ഇടിച്ചു തകർത്തു.

വൈദ്യുതിലൈൻ പൊട്ടിയതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതിയും മുടങ്ങി. തിങ്കളാഴ്ച‌ രാത്രി പത്തോടെയാണ് അപകടം.

ഇരുചക്ര വാഹനത്തിൽ തട്ടിയെങ്കിലും യാത്രക്കാരൻ കൂടുതൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

മെഡിക്കൽ കോളേജ് പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു.

Share news
error: Content is protected !!
Scroll to Top