
ബേപ്പൂർ : മാറാട് ഭജനമഠത്തിൽ തീപിടിത്തം. ഫയർഫോഴ്സ് എത്തുംമുമ്പെ പരിസരവാസികളും മാറാട് സ്റ്റേഷനിലെ പൊലീസുകാരുമൊന്നിച്ച് തക്കസമയത്ത് തീയണച്ചതിനാൽവൻ നാശനഷ്ടം ഒഴിവായി. തിങ്കൾ രാത്രിയായിരുന്നു തീ പിടിത്തം.
മീഞ്ചന്ത നിലയത്തിൽനിന്നും സ്റ്റേഷൻ ഓഫീസർ ഡബ്ല്യു സനലിന്റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്‌സ് സംഘം തീപിടിച്ച തടികൊണ്ടുള്ള മേൽത്തട്ടും അതിന് മുകളിൽ പാകിയിരുന്ന ടൈൽസും വെള്ളമടിച്ചു തണുപ്പിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





