മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ചവർ പിടിയിൽ

കോഴിക്കോട് : മദ്യലഹരിയിൽ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. പട്രോളിങ് ഡ്യൂട്ടിക്കിട യിൽ പൊലീസിനെ ആക്രമി ക്കാൻ ശ്രമിച്ച വാഴയൂർ കാരാട് സ്വദേശികളായ കുഴിയോടിപ്പറ മ്പിൽ വീട്ടിൽ കെ ശ്യാംജിത്ത് (26), പാല കുഴിമ്പിൽ വീട്ടിൽ പി അർജുൻ (26), കൊട്ടാടംപാട് തട ത്തിൽ വീട്ടിൽ കെ നിതിൻ (27) എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്.

മാർച്ച് ഒന്നിന് കൊടൽ നടക്കാവ് അണ്ടർ പാസ്റ്റിന് സമീ പം വയൽക്കരയിൽ പൊലീസി ന്റെ വാഹന പരിശോധനക്കിടെ അപകടകരമായ രീതിയിൽ പ്രതികൾ ഓടിച്ച കാർ കൈകാണി ച്ചപ്പോൾ നി ർത്താതെ പോവുക യും, കുറച്ചു ദൂരം ഓടിച്ചു പോയ കാർ വീണ്ടും തിരിച്ചുവരിക യും ചെയ്തു‌. കാറിൽ ഇറങ്ങിയ മൂന്നുപേരോട് മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ചീത്തവിളി ക്കുകയും ബഹളം വയ്ക്കുകയും, കൈയേറ്റും ചെയ്യാൻ ശ്രമിക്കുക യും ചെയ്‌തു. തുടർന്ന് നൈറ്റ് ഡ്യൂ ട്ടിയിൽ ഉണ്ടായിരുന്ന കൂടുതൽ

പൊലീസുകാരെ വിളിച്ചുവരുത്തി പ്രതികളെയും ഇവർ ഓടിച്ചുവന്ന കാറും പൊലീസ് കസ്റ്റഡിയിലെ ടുക്കുകയായിരുന്നു. എസ്ഐ ജയ്ൻ, സിപിഒമാരായ അബ്ദുൾ മനാഫ്, ഷൈജു, അജിത്ത് എന്നി വർ ചേർന്നാണ് പ്രതികളെ പിടി കൂടിയത്.

Share news
error: Content is protected !!
Scroll to Top