കരിപ്പൂരിൽ 3.86 കോടിയുടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിലുടെ കടത്താൻ ശ്രമിച്ച 3.86 കോടി രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പാലക്കാട് അരിയൂർ ആര്യമ്പാവ് പടിഞ്ഞാറെ കളരിക്കൽ മുഹമ്മദ് സാബിർ (35)ആണ് കോഴിക്കോട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) വിഭാഗത്തിന്റെ പിടിയിലായത്.

തിങ്കളാഴ്ച സലാം എയറിന്റെ റിയാദ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കാത്തിരുന്ന ഡിആർഐ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബാഗേജിനകത്ത് തുണികൾക്കിടയിൽ ഒളിപ്പിച്ചനിലയിൽ 1931 ഗ്രാം എംഡി എംഎയാണ് കണ്ടെടുത്തത്.

സാബിർ കാരിയർമാത്രമാണെന്നാണ് സൂചന. കേസെടുത്ത് വിശദമായ അന്വേഷണം നടത്തുമെന്ന് ഡിആർഐ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top