
പയ്യോളി : അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷ്ടാവ് സ്വർണം കവർന്നു. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം ‘റഫ’യിൽ വഹാബിന്റെ വീട്ടിലാണ് മോഷണം. ഞായർ വൈകിട്ട് 6.30നും 7.30നും ഇടയിലാണ് സംഭവം. വഹാബും കുടുംബവും നോമ്പുതുറക്കാനായി മുരാടുള്ള ബന്ധുവീട്ടിൽ പോയ സമയത്താണ് മോഷണം നടന്നത്.
രാത്രി 7.30-ഓടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെടുന്നത്. അടുക്കളവാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് മറ്റു വാതിലുകളുടെ പുട്ടും തകർത്തു. കിടപ്പുമുറിയിൽ കടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന മുക്കാൽ പവനോളം തൂക്കംവരുന്ന സ്വർണ ലോക്കറ്റ് കവർന്നിട്ടുണ്ട്.
പയ്യോളി പൊലീസ് കേസെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





