
ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം പശ്ചിമേഷ്യന്‍ മേഖലയിലാകെ തുടരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗം 2026 മാർച്ച് 3, ഇന്ത്യൻ സമയം വൈകിട്ട് ആറിന് ചേരും.
ഗൾഫ് രാജ്യങ്ങളിലെ കേരളീയരുടെ നിലവിലെ ആവശ്യങ്ങൾ മനസിലാക്കുന്നതിനും സർക്കാരിന്റെ പിന്തുണ ഉറപ്പാക്കുന്നതിനുമാണ് യോഗം. നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, നോർക്ക വകുപ്പ് സെക്രട്ടറി അനുപമ ടിവി, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി എന്നിവരും യോഗത്തിൽ പങ്കെടുക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





