Latest News

തിരൂരില്‍ സൈന്‍ ബോഡ് നിര്‍മ്മാണ കേന്ദ്രത്തിന് തീപിടിച്ചു.

തിരൂര്‍: തെക്കുമുറിയില്‍ പാട്ടുപറമ്പ് ക്ഷേത്രത്തിനോട് സമീപമുള്ള സൈന്‍ ബോഡ് നിര്‍മ്മാണ കേന്ദ്രത്തിന് തീപിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. മെഷിനറികള്‍ ഉള്‍പ്പെടെ പൂര്‍ണ്ണമായും കത്തിനശിച്ചു. തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ ഫയര്‍ഫോഴ്‌സില്‍ അറിയിക്കുകയായിരുന്നു. തിരൂരില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. ലക്ഷങ്ങളുടെ നഷ്ട്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.

വിജ്ഞാനകേരളം പദ്ധതിയുടെ തൊഴിൽ മേള മാർച്ച് 9ന്

താനൂർ: താനൂർ ഗവൺമെന്റ് കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കേരള സർക്കാരിന്റെ ‘വിജ്ഞാനകേരളം’ പദ്ധതിയുടെ ഭാഗമായി ഉദ്യോഗാർത്ഥികൾക്കായി തൊഴിൽ മേള സംഘടിപ്പിക്കുന്നു. മാർച്ച് 9ന് താനൂർ ഗവൺമെന്റ് കോളേജിന്റെ വേങ്ങരപറമ്പ് പുതിയ ക്യാമ്പസിൽ നടക്കുന്ന തൊഴിൽമേള കായിക, ഹജ്ജ്, വഖഫ്, റയിൽവേ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. മേളയിൽ രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. മുപ്പത്തിലധികം കമ്പനികൾ മേളയിൽ നേരിട്ട് പങ്കെടുക്കും. വിവിധ മേഖലകളിലായി ആയിരത്തി അഞ്ഞൂറോളം തൊഴിൽ ഒഴിവുകൾ ലഭ്യമാണ്. അവസാനവർഷ

error: Content is protected !!
Scroll to Top