Latest News

കോഴിയട..റമദാന്‍ സ്‌പെഷ്യല്‍

കോഴിയട (Chicken Ada) വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. മൈദ കൊണ്ടുള്ള പുറംപാളിയും ഉള്ളിൽ നല്ല എരിവുള്ള ചിക്കൻ മസാലയുമാണ് ഇതിന്റെ പ്രത്യേകത. തയ്യാറാക്കുന്ന വിധം താഴെ നൽകുന്നു: 1. മസാല തയ്യാറാക്കാൻ (Filling) മസാല ഉണ്ടാക്കുന്ന വിധം: ഒരു പാനിൽ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ വഴറ്റുക. ഇതിലേക്ക് മസാലപ്പൊടികൾ ചേർത്ത് മൂപ്പിക്കുക. ശേഷം വേവിച്ചു വെച്ചിരിക്കുന്ന ചിക്കനും മല്ലിയിലയും ചേർത്ത് നന്നായി ഇളക്കി വെള്ളം വറ്റിച്ചെടുക്കുക. 2. പുറംപാളി തയ്യാറാക്കാൻ

ഭിന്നശേഷിക്കാര്‍ക്കായി പരപ്പനങ്ങാടി എല്‍.ബി.എസ് സെന്ററില്‍ സൗജന്യ കംപ്യൂട്ടര്‍  കോഴ്സുകള്‍

കേരള സംസ്ഥാന ഭിന്നശേഷി പഠന കേന്ദ്രത്തിന്‍ന്റെയും  എല്‍.ബി.എസ് സെന്റെറിന്റെയും    സംയുക്താഭിമുഖ്യത്തില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്കായി സൗജന്യമായി നടത്തുന്ന ഡി.ടി.പി   കംപ്യൂട്ടര്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  എല്‍.ബി.എസ് സെന്ററിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിലാണ് പരിശീലനം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാബത്ത, ഭക്ഷണം എന്നിവയ്ക്ക് നിശ്ചിത തുക അനുവദിക്കും. ഫോണ്‍ 0494 2411135,  9745208363.

വയനാട് ടൗണ്‍ഷിപ്പില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സര്‍പ്രൈസ് വിസിറ്റ്

കല്‍പറ്റ: മുണ്ടൈക്ക-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. അപ്രതീക്ഷിതമായിട്ടായിരുന്നു അദേഹത്തിന്റെ സന്ദര്‍ശനം.ടൗണ്‍ഷിപ്പ് മമ്മൂട്ടിനടന്നുകണ്ടു. കേരളത്തിന്റെ സാമൂഹ്യ മൂലധനമാണ് ടൗണ്‍ഷിപ്പില്‍ കാണാനായതെന്ന് മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു. പടിഞ്ഞാറയിലെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് മമ്മൂട്ടി എത്തിയത്. ടൗണ്‍ഷിപ്പിലെ 178 വീടുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസമാണ് താക്കോല്‍ കൈമാറിയത്.

സ്വപ്‌ന സാക്ഷാത്കാരം;പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

പൂച്ചാക്കല്‍: പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വേമ്പനാട്ടുകായലിന് കുറുകെ നിര്‍മ്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമാണ് പെരുമ്പളം പാലം. പാലത്തിലൂടെയുള്ള ആദ്യ കെ എസ് ആര്‍ ടി സി സര്‍വീസും മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായ പരിപാടിയില്‍ മന്ത്രിമാരും ജില്ലയിലെ എംപിമാരും എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് കെആര്‍എഫ്ബി വിഭാഗത്തിനായിരുന്നു പാലത്തിന്റെ നിര്‍മ്മാണ ചുമതല.പാലം യാഥാര്‍ത്ഥ്യമായതോടെ പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകള്‍

ആർസിസിയിൽ സി.എസ്.എസ്.ഡി ടെക്നീഷ്യൻ

        റീജിയണൽ കാൻസർ സെന്ററിൽ സി.എസ്.എസ്.ഡി ടെക്നീഷ്യൻ തസ്തികയിൽ ഓപ്പൺ, ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഓരോ ഒഴിവുകളുണ്ട്. ഈ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ/ ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണ ക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും. പ്രായപരിധി 01.01.2026ന് 41 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് ബാധകം). ഓപ്പറേഷൻ തിയേറ്റർ/ അനസ്തേഷ്യ ടെക്നോളജി/ അനസ്തേഷ്യ ആൻഡ് ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി/ സി.എസ്.എസ്.ഡി ടെക്നോളജി/ സ്റ്റെറിലൈസേഷൻ ടെക്നോളജി എന്നിവയിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എസ്.സി ബിരുദം അല്ലെങ്കിൽ

error: Content is protected !!
Scroll to Top