വേനൽ മധുരം വിളഞ്ഞു: താനൂരിൽ തണ്ണീർമത്തൻ കൃഷി വൻവിജയം

താനൂർ: മനസ്സ് തണുപ്പിച്ച് കർഷകർ തണ്ണീർമത്തൻ വിളവെടുപ്പ് ആഘോഷിച്ചു. ഒഴൂർ വെട്ടുകുളം രണ്ട് ഏക്കർ കുമ്മട്ടിപ്പാടത്താണ് കർഷകർ നൂറുകണക്കിന് തണ്ണീർമത്തൻ വിളവെടുത്തത്.

പന്തപ്പിലാക്കൽ ഇസ്മായിലിന്റെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. കൃഷി ഓഫീസർ അശ്വതി, അസിസ്റ്റന്റ് രോഹിത് എന്നിവരാണ് തണ്ണീർമത്തൻ കൃഷിക്ക് പ്രോത്സാഹനമേകിയത്.

പഞ്ചായത്തിൽ ആദ്യമായി വിളവെടുത്ത തണ്ണീർമത്തൻ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പ്രസിഡന്റ് കുന്നത്ത് സക്കീന നിർവഹിച്ചു. വാർഡംഗം അഷ്കർ കോറാട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷീബ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, പാടശേഖര കമ്മിറ്റി, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top