
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ ബി.പി.എഡ്. (2023 പ്രവേശനം മുതൽ) നവംബർ 2025 ടീച്ചിങ് പ്രാക്ടീസ് പ്രാക്ടിക്കൽ റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 09-ന് തൂടങ്ങും. കേന്ദ്രം : ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ കോഴിക്കോട്, സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ സർവകലാശാലാ ക്യാമ്പസ്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
സർവകലാശാലാ ഹിന്ദി പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, സെക്രട്ടേറിയൽ പ്രാക്ടീസ് ആന്റ് കമ്പ്യൂട്ടിങ് ഇൻ ഹിന്ദി ( 2025 പ്രവേശനം ) ഡിസംബർ 2025 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ മാർച്ച് 18 വരെയും 200 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് 09 മുതൽ ലഭ്യമാകും.
പരീക്ഷ
സർവകലാശാലാ നിയമപഠനവകുപ്പിലെ നാലാം സെമസ്റ്റർ എൽ.എൽ.എം. (2022 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷ ( ECB IV – Cyber Crimes & Legal Control of Cyber Communication ) മാർച്ച് 30-ന് നടക്കും. സമയം 1.30 മുതൽ 4.30 വരെ.
നാലാം സെമസ്റ്റർ ബി.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ – ഹിയറിങ് ഇംപയർമെൻ്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി ( 2023 പ്രവേശനം മുതൽ ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഏപ്രിൽ 06-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എ. അറബിക് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, ഇന്റഗ്രേറ്റഡ് എം.എ. കംപാരറ്റീവ് ലിറ്ററേച്ചർ ( CCSS – 2024 പ്രവേശനം മുതൽ ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ ബി.ടെക്. ( 2019 സ്‌കീം 2019 – 2023 പ്രവേശനം, 2024 സ്‌കീം 2024 പ്രവേശനം ) ഏപ്രിൽ 2025 പരീക്ഷയുടെയും മൂന്നാം സെമസ്റ്റർ പാർട്ട് ടൈം ബി.ടെക്. ( 2009 സ്‌കീം 2014 പ്രവേശനം ) സെപ്റ്റംബർ 2024, എട്ടാം സെമസ്റ്റർ ബി.ടെക്. ( 2 കെ സ്‌കീം 2000 – 2003 പ്രവേശനം ) സെപ്റ്റംബർ 2022 ഒറ്റത്തവണ പരീക്ഷകളുടെയും പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




