തിരൂരില്‍ സൈന്‍ ബോഡ് നിര്‍മ്മാണ കേന്ദ്രത്തിന് തീപിടിച്ചു.

തിരൂര്‍: തെക്കുമുറിയില്‍ പാട്ടുപറമ്പ് ക്ഷേത്രത്തിനോട് സമീപമുള്ള സൈന്‍ ബോഡ് നിര്‍മ്മാണ കേന്ദ്രത്തിന് തീപിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. മെഷിനറികള്‍ ഉള്‍പ്പെടെ പൂര്‍ണ്ണമായും കത്തിനശിച്ചു.

തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ ഫയര്‍ഫോഴ്‌സില്‍ അറിയിക്കുകയായിരുന്നു. തിരൂരില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. ലക്ഷങ്ങളുടെ നഷ്ട്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top