വിജ്ഞാനകേരളം പദ്ധതിയുടെ തൊഴിൽ മേള മാർച്ച് 9ന്

താനൂർ: താനൂർ ഗവൺമെന്റ് കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കേരള സർക്കാരിന്റെ ‘വിജ്ഞാനകേരളം’ പദ്ധതിയുടെ ഭാഗമായി ഉദ്യോഗാർത്ഥികൾക്കായി തൊഴിൽ മേള സംഘടിപ്പിക്കുന്നു.

മാർച്ച് 9ന് താനൂർ ഗവൺമെന്റ് കോളേജിന്റെ വേങ്ങരപറമ്പ് പുതിയ ക്യാമ്പസിൽ നടക്കുന്ന തൊഴിൽമേള കായിക, ഹജ്ജ്, വഖഫ്, റയിൽവേ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.

മേളയിൽ രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. മുപ്പത്തിലധികം കമ്പനികൾ മേളയിൽ നേരിട്ട് പങ്കെടുക്കും. വിവിധ മേഖലകളിലായി ആയിരത്തി അഞ്ഞൂറോളം തൊഴിൽ ഒഴിവുകൾ ലഭ്യമാണ്.

അവസാനവർഷ വിദ്യാർത്ഥികൾ, പഠനം പൂർത്തിയാക്കിയവർ, കരിയർ ബ്രേക്ക് കഴിഞ്ഞ് വീണ്ടും ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്നവർ എന്നിവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം.

കൂടാതെ, ഉന്നതി വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി പട്ടികജാതി–പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെടുന്ന തൊഴിലന്വേഷകർക്കും പങ്കെടുക്കാൻ അവസരമുണ്ട്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകളുമായി മേളയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപെടുക:+91 96451 09427, +91 96566 67663,+91 80-75700798.

Share news
error: Content is protected !!
Scroll to Top