എംഡിഎംഎയുമായി യുവാവ് പിടിയിൽ

മലപ്പുറം : ഇതര സംസ്ഥാനങ്ങളിൽനിന്ന് ജില്ലയിലേക്ക് സിന്തറ്റിക് ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവ ന്ന യുവാവ് പിടിയിൽ. വലിയ പി ടിയേക്കൽ സൈഫുദ്ദീനെ (36)യാണ് വെള്ളില കോഴിപ്പറ മ്പ് നടത്തിയ പരിശോധനയിൽ പൊലീസ് അറസ്റ്റുചെയ്തത്. 50 ഗ്രാം എംഡിഎംഎ പിടികൂടി. ബംഗളൂരുവിൽനിന്ന് കാർമാർഗം കൊണ്ടുവന്ന എംഡിഎംഎ രാത്രിയിൽ പാക്കറ്റുകളാക്കുന്ന സമയത്താണ് പൊലീസ് പരിശോധന നടത്തിയത്. ഇയാൾക്ക് ബന്ധമുള്ള കണ്ണികളെക്കുറിച്ചും പൊലീസിന് വിവരമുണ്ട്.

പെരിന്തൽ മണ്ണ ഇൻസ്പെ ക്ടർ സുമേഷ് സുധാകരൻ, മലപ്പുറം എസ്ഐ എ എം യാസിർ, എസ്ഐ അൻവർ സാദിഖ്, സുധീഷ് പെരിന്തൽമണ്ണ, മലപ്പുറം ഡാൻസാഫ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Share news
error: Content is protected !!
Scroll to Top