
താനൂർ: സിവിൽ സർവീസ് ഫലപ്രഖ്യാപനത്തിൽ 713 ആം റാങ്ക് നേടിയത് താനൂർ സ്വദേശി മുഹമ്മദ് ഹാഷിം. ഓലപ്പീടിക കുറ്റിയിൽ കോയ, ഷരീഫ ദമ്പതികളുടെ മകനാണ്.
ഹാഷിം എച്ച്.എസ്.എം സ്കൂളിൽ നിന്നാണ് എസ്.എസ്.എൽ.സി മുഴുവൻ വിഷയങ്ങളിലും എ പ്ലസോടു കൂടി വിജയിച്ചത്. പിന്നീട് എസ്.എൻ.എം.എച്ച്.എസിൽ നിന്നും പ്ലസ് ടു പൂർത്തിയാക്കി. തുടർന്ന് എൻട്രൻസ് എഴുതി പൂനെ എയ്സറിൽ നിന്ന് ഫിസിക്സിൽ ഇൻഡിഗ്രേറ്റട് പിജി കരസ്ഥമാക്കി. ശേഷം വിവിധ ഇടങ്ങളിൽ നിന്ന് സിവിൽ സർവീസ് പരിശീലനം ലഭിച്ചു.
ഇപ്പോൾ ലഭിച്ച റാങ്കിൽ നിന്നും മറ്റു സിവിൽ സർവീസുകൾ കിട്ടാനാണ് സാധ്യതയെന്നും, ഐ.എ.എസിനായി ശ്രമിക്കുമെന്നും ഹാഷിം പറഞ്ഞു.
ചെന്നൈയിൽ കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് & സ്പോർട്സിൽ ഡിസ്ട്രിക്ട് യൂത്ത് ഓഫീസറായുള്ള ജോലിയുടെ ഭാഗമായി പരിശീലനത്തിലാണ് ഹാഷിം.
ഫാത്തിമത്തുൽ ഹാഫിസ, ഫാത്തിമ സുഹറ, ഫാത്തിമത്തുൽ ഹുസ്ന എന്നിവർ സഹോദരികളാണ്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





