job vacancy

കെയര്‍ ടേക്കര്‍ ഒഴിവ്

വേങ്ങര ഗ്രാമ പഞ്ചായത്തിലെ എം.സി.എഫിലേക്ക് കെയര്‍ടേക്കര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 16ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. ബി.എസ്.ഡബ്ലിയു/എം.എസ്.ഡബ്ലിയു യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. താല്‍പര്യമുള്ളവര്‍ അഭിമുഖത്തിനെത്തണം. ഫോണ്‍-0494 2450226.

ആർസിസിയിൽ സി.എസ്.എസ്.ഡി ടെക്നീഷ്യൻ

        റീജിയണൽ കാൻസർ സെന്ററിൽ സി.എസ്.എസ്.ഡി ടെക്നീഷ്യൻ തസ്തികയിൽ ഓപ്പൺ, ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഓരോ ഒഴിവുകളുണ്ട്. ഈ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ/ ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണ ക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും. പ്രായപരിധി 01.01.2026ന് 41 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് ബാധകം). ഓപ്പറേഷൻ തിയേറ്റർ/ അനസ്തേഷ്യ ടെക്നോളജി/ അനസ്തേഷ്യ ആൻഡ് ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി/ സി.എസ്.എസ്.ഡി ടെക്നോളജി/ സ്റ്റെറിലൈസേഷൻ ടെക്നോളജി എന്നിവയിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എസ്.സി ബിരുദം അല്ലെങ്കിൽ

വിജ്ഞാനകേരളം പദ്ധതിയുടെ തൊഴിൽ മേള മാർച്ച് 9ന്

താനൂർ: താനൂർ ഗവൺമെന്റ് കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കേരള സർക്കാരിന്റെ ‘വിജ്ഞാനകേരളം’ പദ്ധതിയുടെ ഭാഗമായി ഉദ്യോഗാർത്ഥികൾക്കായി തൊഴിൽ മേള സംഘടിപ്പിക്കുന്നു. മാർച്ച് 9ന് താനൂർ ഗവൺമെന്റ് കോളേജിന്റെ വേങ്ങരപറമ്പ് പുതിയ ക്യാമ്പസിൽ നടക്കുന്ന തൊഴിൽമേള കായിക, ഹജ്ജ്, വഖഫ്, റയിൽവേ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. മേളയിൽ രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. മുപ്പത്തിലധികം കമ്പനികൾ മേളയിൽ നേരിട്ട് പങ്കെടുക്കും. വിവിധ മേഖലകളിലായി ആയിരത്തി അഞ്ഞൂറോളം തൊഴിൽ ഒഴിവുകൾ ലഭ്യമാണ്. അവസാനവർഷ

ഡോക്ടര്‍ നിയമനം

പൂക്കോട്ടൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതി പ്രകാരം താത്കാലിക വ്യവസ്ഥയില്‍ ഡോക്ടറെ നിയമിക്കുന്നതിന് മാര്‍ച്ച് ആറിന് രാവിലെ 9.30ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖം നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവയുടെ പകര്‍പ്പും അസ്സല്‍ രേഖകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. പൂക്കോട്ടൂര്‍ ഉള്‍പ്പെട്ട ഹെല്‍ത്ത് ബ്ലോക്കില്‍ ഡോക്ടര്‍ തസ്തികയില്‍ ഒഴിവ് വരുന്ന മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലേക്കും അടിയന്തര ഘട്ടങ്ങളില്‍

error: Content is protected !!
Scroll to Top