ഫാര്‍മസിസ്റ്റ് നിയമനം

വട്ടംകുളം എഫ്.എച്ച്.സിയില്‍ എല്‍.എസ്.ജി.ഡി. മുഖേന നടത്തപ്പെടുന്ന സായാഹ്ന ഒ.പി.യിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 10ന് രാവിലെ 10.30 ന് വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. അംഗീകൃത ബോര്‍ഡില്‍ നിന്നുള്ള പി.ഡി.സി/പ്ലസ് ടു/വി.എച്ച്.എസ്.ഇ (സയന്‍സ് സ്ട്രീം) അല്ലെങ്കില്‍ സംസ്ഥാന ഫാര്‍മസി കൗണ്‍സിലിന്റെ രജിസ്ട്രേഷനോട് കൂടിയ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി.ഫാം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ – 0494-2689820.

Share news
error: Content is protected !!
Scroll to Top