എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ജോബ് ഇന്റര്‍വ്യൂ മാര്‍ച്ച് ഏഴിന്
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാല് പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കായി മാര്‍ച്ച് ഏഴിന് ശനിയാഴ്ച രാവിലെ 10 മുതല്‍ 1.30 വരെ ജോബ് ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു. ഐ.സി.ഇ.ടി പബ്ലിക് സ്‌കൂള്‍, ടാലി അസസ്മെന്റ് സെന്റര്‍, സൈബക്സ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്, എല്‍.ഐ.സി ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളിലായി 250-ലധികം ഒഴിവുകളുണ്ട്. എസ്.എസ്.എല്‍സി/പ്ലസ്ടു/എംഎ,ഡിഗ്രി, ബി.എഡ്,ടി.ടി.സി,ബികോം, എംകോമും ടാലി എന്നീ യോഗ്യതയുള്ളവര്‍ക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. മുന്‍കാലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഉദ്യോഗര്‍ത്ഥികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. […]







