തൊഴിൽ അവസരങ്ങൾ

ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍ തെരഞ്ഞടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

മമ്പാട് ഗ്രാമ പഞ്ചായത്തിലെ പൊതു സ്ഥലങ്ങള്‍ വൃത്തിയാക്കുന്നതിന് ശുചീകരണ തൊഴിലാളികളേയും, മാലിന്യ ശേഖരണത്തിനായി ഹരിതകര്‍മ്മ സേന അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിന് 18 വയസ്സ് തികഞ്ഞ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനയോ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ മാര്‍ച്ച് പത്തിനകം ലഭ്യമാക്കണം. ഫോണ്‍- 0493 1200260.

നഴ്‌സിങ് അസിസ്റ്റന്റ് നിയമനം

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിനു കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍  നഴ്സിങ്് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 10ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും.
100 ബെഡ്ഡുകളെങ്കിലുമുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളില്‍ നിന്ന് എ.എന്‍.എം. കോഴ്സ് പാസായവര്‍, മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

നിര്‍ദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0483 2762037.

ഡോക്ടര്‍ നിയമനം

വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ എല്‍.എസ്.ജി.ഡി. മുഖേന നടത്തപ്പെടുന്ന സായാഹ്ന ഒ.പിയിലേയ്ക്ക് ഡോക്ടര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് ആറിന് രാവിലെ 9.30ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍  കാര്‍ഡ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും അസ്സല്‍ രേഖകളും സഹിതം  അഭിമുഖത്തിന് ഹാജരാകണം.

പാലിയേറ്റീവ് നഴ്‌സ് നിയമനം

മലപ്പുറം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പാലിയേറ്റീവ് നഴ്‌സ് തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നതിനായി മാര്‍ച്ച് 11-ന് രാവിലെ 10.30ന് അഭിമുഖം നടക്കും. എ.എന്‍.എം/ജെ.പി.എച്ച്.എന്‍ കോഴ്സ് അംഗീകൃത സ്ഥാപനത്തില്‍ നിന്നും പാസായിരിക്കണം. നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നും മൂന്ന് മാസത്തെ ബി.സി.സി.പി.എ.എന്‍/സി.സി.സി.പി.എ.എന്‍ കോഴ്സ് പാസായവര്‍ക്ക് മുന്‍ഗണനയുണ്ട്.

അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ് കോഴ്സ് പാസായിരിക്കണം. നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധം. ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നും മൂന്ന് മാസത്തെ ബി.സി.സി.പി.എ.എന്‍/സി.സി.സി.പി.എ.എന്‍ കോഴ്സ് പാസായവര്‍ക്ക് മുന്‍ഗണന.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ആശുപത്രി ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍-0483-2734866.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top