മിറേ എന്ന പെൺകുട്ടിയെപ്പോലൊരാളെ ഈ ലോകം കാത്തിരിക്കുന്നുണ്ട്.!
ലോകം മുഴവന്‍ കോവിഡ് 19ന്റെ അതിവ്യാപനകാലത്ത് ഏറെ പ്രസക്തമായ കൊറിയന്‍ ചിത്രമായ ദി ഫ്‌ളൂവിനെ കുറിച്ച് സിനിമാനിരൂപകനും എഴുത്തകാരനുമായ വികെ ജോബിഷ് എഴുതുന്നു ‘എന്റെ അമ്മയെ വെടിവെക്കല്ലേ…എന്റെ അമ്മയെ വെടിവെക്കല്ലേ’ എന്ന് കൊറിയയിലെ സിയോളിന്റെ അതിർത്തിയിലെ റോഡിനു നടുവിൽ നിന്ന് തൊണ്ടപൊട്ടിയലറുന്ന പെൺകുട്ടിയാണ് മിറേ. ഡോ.ഇൻഹേ കിമ്മിന്റെ മകൾ. ബുൾഡാങ്ങിൽ മണിക്കൂറുകൾക്കുള്ളിൽ പടർന്നുപിടിച്ച് അനേകായിരങ്ങൾ മരണത്തിലേക്കെടുത്തെറിയപ്പെടാൻ കാരണമായ ഏവിയൻ ഫ്ലൂവിനെതിരായി ലോകത്തിനാശ്വാസമായ മിറേ.അപ്പോൾ വരെ ലോകത്ത് ഈ രോഗത്തിന് മരുന്നില്ലായിരുന്നു.അതുകൊണ്ട് രോഗം രാജ്യമാകെ പടരാതിരിക്കാൻ ബോംബർ വിമാനങ്ങളും […]










