പുതുതലമുറ-മാറുന്ന ജീവിതവും മൂല്യങ്ങളും, സാധ്യതകളും പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി

പരപ്പനങ്ങാടി:നവജീവന്‍ വായനശാലയുടെ സാംസ്‌കാരിക വേദി പുതുതലമുറ – മാറുന്ന ജീവിതവും മൂല്യങ്ങളും, സാധ്യതകളും പ്രശ്‌നങ്ങളും എന്ന വിഷയത്തെ ആധാരമാക്കി പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചു.

ക്ലാസും ക്യാമ്പസും ഇനി മാറേണ്ടത് എങ്ങനെ, പുതുതലമുറയുടെ ലഹരി ഉപയോഗം, മാറുന്ന മാധ്യമ സംസ്‌കാരവും പുതുതലമുറയും, രക്ഷാകര്‍തൃത്വം – വീട്ടിലും സമൂഹത്തിലും, അരാഷ്ട്രീയതയുടെ രാഷ്ട്രീയം എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിനയന്‍ പാറോല്‍, ജംഷീദ് അലി, ബി ഹരികുമാര്‍ എന്നിവര്‍ അവതരണം നടത്തി.
കെ. കുഞ്ഞികൃഷ്ണന്‍ ചടങ്ങില്‍ മോഡറേറ്ററായി.

വിഷയാവതരണങ്ങളില്‍മേലുള്ള ചര്‍ച്ചയില്‍ കേശവന്‍ ആലത്ത്, സതീഷ് തോട്ടത്തില്‍, സ്വപ്ന റാണി, അബ്ദുള്‍ നാസര്‍, സത്യന്‍, വി കെ സൂരജ് എന്നിവര്‍ പങ്കെടുത്തു,
ചര്‍ച്ചയുടെ രണ്ടാം ഘട്ടം വിദ്യാര്‍ഥികളെയും വിദ്യാര്‍ത്ഥി സംഘടനകളെയും ഉള്‍പ്പെടുത്തി നടത്തപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു.

നവജീവന്‍ വായനശാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിനോദ് കുമാര്‍ തള്ളശ്ശേരി സ്വാഗതവും സനില്‍ നടുവത്ത് നന്ദിയും പറഞ്ഞു.

Related Articles