ക്യാമ്പസ്

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ബി.ടെക്. പ്രവേശനം

ബി.ടെക്. പ്രവേശനം കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിൽ (ഐ.ഇ.ടി.) 2024 – 25 അധ്യയന വർഷത്തേക്കുള്ള ബി.ടെക്. എൻ.ആർ.ഐ. സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, പ്രിന്റിംഗ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിലേക്കുള്ള പ്രവേശനം. എൻജിനീയറിങ് പ്രവേശന പരീക്ഷ എഴുതാത്തവർക്കും പ്രവേശനം നേടാനുള്ള അവസരമുണ്ട്. യോഗ്യത: പ്ലസ്ടു പരീക്ഷയിൽ ഫിസിക്സ്‌, കെമിസ്ട്രി, മാത്തമാറ്റിസ്‌

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ആറുദിവസം കൊണ്ട് പുനര്‍മൂല്യനിര്‍ണയഫലം നല്‍കി കാലിക്കറ്റ്

ആറുദിവസം കൊണ്ട് പുനര്‍മൂല്യനിര്‍ണയഫലം നല്‍കി കാലിക്കറ്റ് ആറാം സെമെസ്റ്റര്‍ ബിരുദ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം ആറ് പ്രവൃത്തി ദിവസം കൊണ്ട് പ്രസിദ്ധീകരിച്ച് റെക്കോഡ് നേട്ടവുമായി കാലിക്കറ്റ് സര്‍വകലാശാല. മെയ് 16-ന് ഫലം പ്രസിദ്ധീകരിച്ച ശേഷം പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാന്‍ മെയ് 31 വരെ സമയം നല്‍കിയിരുന്നു. ബി.എ. വിഭാഗത്തില്‍ നിന്ന് 714 അപേക്ഷകളും, ബി.എസ് സി., ബി.കോം. എന്നിവയില്‍ നിന്നായി യഥാക്രമം 1957, 1544 എന്നിങ്ങനെയായി ആകെ 4215 അപേക്ഷകളാണ് ലഭിച്ചത്. മൂല്യനിര്‍ണയത്തിന് ശേഷം

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സര്‍വകലാശാലാ കാമ്പസില്‍ നൂറ് തൈകള്‍ നട്ട് സി.ഐ.എസ്.എഫ്. സേനാംഗങ്ങള്‍

സര്‍വകലാശാലാ കാമ്പസില്‍ നൂറ് തൈകള്‍ നട്ട് സി.ഐ.എസ്.എഫ്. സേനാംഗങ്ങള്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിലെ ടാഗോര്‍ നികേതന്‍ വളപ്പില്‍ കോഴിക്കോട് വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നൂറ് തൈകള്‍ നട്ടു. സര്‍വകലാശാലാ എന്‍.എസ്.എസുമായി സഹകരിച്ചായിരുന്നു പരിപാടി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. സി.ഐ.എസ്.എസ്.എഫ്. കമാണ്ടന്റ് പ്രദീപ് കുമാര്‍ വിശ്വകര്‍മ, ഡെപ്യൂട്ടി കമാണ്ടന്റ് അഖിലേഷ് കുമാര്‍ എന്നിവര്‍ക്ക് പുറമെ 83 സേനാംഗങ്ങളും തൈ നടീലിനെത്തി. എന്‍.എസ്.എസ്. പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍

error: Content is protected !!
Scroll to Top