വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മാര്‍ഗ്ഗനിര്‍ദേശവുമായി എന്‍ഐടി
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് (എന്‍.ഐ.ടി.സി). എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയിലെ അനന്തമായ സാധ്യതകള്‍ പരിചയപെടുത്തുന്നതിനായി എഞ്ചിനിയറിങ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ‘ദിശ-2024’ എന്ന പേരില്‍ ജൂണ്‍ 13 ന് വിദ്യാഭ്യാസ മാര്‍ഗദര്‍ശന പരിപാടി സംഘടിപ്പിക്കും.
എഞ്ചിനീയറിംഗ് പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ശരിയായ മേഖല തിരഞ്ഞെടുക്കാന്‍ വഴികാട്ടുകയാണ് ലക്ഷ്യം. വിവിധ എന്‍ജിനീയറിങ്- ആര്‍ക്കിടെക്ചര്‍ വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധ അധ്യാപകരുമായി സംവദിക്കാനുള്ള അവസരം പരിപാടിയിലൂടെ ലഭിക്കും.
എന്‍ ഐ ടി സി ഡയറക്ടര്‍ പ്രൊഫ പ്രസാദ് കൃഷ്ണ രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും. അക്കാദമിക് വിഭാഗം ഡീന്‍ പ്രൊഫ എ വി ബാബു വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും സംസാരിക്കും. വിവിധ എഞ്ചിനിയറിങ് വിഭാഗങ്ങള്‍, അതിന്റെ ഭാവി സാധ്യതകള്‍, അക്കാദമിക് വശങ്ങള്‍ എന്നിവയെ കുറിച്ച് വിദഗ്ധര്‍ സംവദിക്കും.
2024-ല്‍ എഞ്ചിനിയറിങ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇപ്പോള്‍ പന്ത്രണ്ടാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈനായും ഓഫ്‌ലൈന്‍ ആയും പങ്കെടുക്കാം. താല്പര്യമുള്ളവര്‍ https://nitc.ac.in സന്ദര്‍ശിച്ച് രജിസ്ട്രേഷന്‍ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം.
300 രൂപയാണ് ഓഫ്‌ലൈന്‍ രജിസ്ട്രേഷന്‍ ഫീസ്. ഓണ്‍ലൈന്‍ ആയി പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ ഫീസ് അടക്കേണ്ട. ജൂണ്‍ 10 വൈകീട്ട് അഞ്ച് വരെ രജിസ്റ്റര്‍ ചെയ്യാം. സ്ഥാപനത്തില്‍ നേരിട്ടെത്തി പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് വിവിധ ലാബുകള്‍ സന്ദര്‍ശിക്കാനുള്ള അവസരവും ലഭിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




