കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; സർവകലാശാലാ സ്വിമ്മിങ് അക്കാദമി ചാമ്പ്യന്മാർ

സർവകലാശാലാ സ്വിമ്മിങ് അക്കാദമി ചാമ്പ്യന്മാർ

ജില്ലാ അക്വാട്ടിക് അസോസിയേഷൻ സംഘടിപ്പിച്ച നീന്തൽ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വിമ്മിങ് അക്കാദമി ചാമ്പ്യന്മാർ. 55 സ്വർണവും 38 വെള്ളിയും 20 വെങ്കലവും ഉൾപ്പെടെ 108 മെഡൽ നേടിയാണ് സർവകലാശാലാ അക്കാദമി ജേതാക്കളായത്.

അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം 2024

കാലിക്കറ്റ് സര്‍വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഗവണ്മെന്റ് / എയ്ഡഡ് കോളേജുകളില്‍ 2024 – 25 അധ്യയന വര്‍ഷത്തേക്കുള്ള അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂൺ 14-ന് വൈകീട്ട് അഞ്ചു മണിവരെ നീട്ടി. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407016, 2407017, 2660600.

എം.ബി.എ. (ഫുള്‍ ടൈം / പാര്‍ട്ട് ടൈം) പ്രവേശനം 2024

കാലിക്കറ്റ് സർവകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം / പാര്‍ട്ട് ടൈം), സ്വാശ്രയ കോളേജുകള്‍ (ഓട്ടോണമസ് ഒഴികെ) എന്നിവയില്‍ 2024 വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന് CMAT 2024 യോഗ്യത നേടിയവർക്ക് ഉൾപ്പെടെ ഓണ്‍ലൈനായി ജൂൺ 15 വരെ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407017, 2407016.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റർ എം.ആർക്. ജനുവരി 2024 (2023 പ്രവേശനം) റഗുലർ / (2019 മുതൽ 2022 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190/- രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.

ഒന്നാം വർഷ ഇന്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആന്റ് സ്പോർട്സ് (ബി.പി.ഇ.എസ്) (2023 പ്രവേശനം മാത്രം) ഏപ്രിൽ 2024 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190/- രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.

സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) കേരളത്തിന് പുറത്തും വിദേശത്തുമുള്ള സെന്ററുകളിലെ വിദ്യാർഥികൾക്കായുള്ള (2015 പ്രവേശനം) എം.ബി.എ. നാലാം സെമസ്റ്റർ ജനുവരി 2020, മൂന്നാം സെമസ്റ്റർ ജൂലൈ 2020 പരീക്ഷകൾക്ക് പിഴ കൂടാതെ 25 വരെയും 190/- രൂപ പിഴയോടെ ജൂലൈ ഒന്ന് വരെയും അപേക്ഷിക്കാം.

പരീക്ഷ

വയനാട് ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മന്റ് ലക്കിടിയിൽ ഒന്നാം വർഷ ഏപ്രിൽ 2024 ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി (2023 പ്രവേശനം മാത്രം) റഗുലർ, ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മന്റ് (2021 & 2022 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 11-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.എസ് സി. മൈക്രോബയോളജി (CCSS-PG 2022 പ്രവേശനം) നവംബർ 2023 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം

മൂന്നാം സെമസ്റ്റർ ബി.ടി.എച്ച്.എം., ബി.എച്ച്.എ. (CBCSS-UG) നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top