HIGHLIGHTS : Madrasah leader conducted the election
പരപ്പനങ്ങാടി :മദാറുല്‍ ഇസ്ലാം മദ്രസ അങ്ങാടി ,മദ്രസ ലീഡര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടത്തി. രാവിലെ 7 ന് തുടങ്ങിയ വോട്ടിങ് 9 വരേ നീണ്ടു നിന്നു. പേന, മേശ, പുസ്തകം, ബോര്‍ഡ് എന്നീ ചിഹ്നങ്ങളില്‍ യഥാക്രമം ഇബ്രാഹിം ബാദുഷ, അഹ്‌മദ് കബീര്‍, മുഹമ്മദ് റിന്‍ഷാദ്, മുഹമ്മദ് ഗന്നാം എന്നിവര്‍ മത്സരിച്ചു.

സദര്‍ മുഅല്ലിം ശാഹുല്‍ ഹമീദ് സഖാഫി കുണ്ടംകടവിന് നമ്മനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം ഒരാഴ്ചയോളം നീണ്ടുനിന്ന പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ജൂണ്‍ 25 ചൊവ്വ രാവിലെ 7:30 മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. മദ്രസയുടെ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി തത്സമയ ഫലം അറിവാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു