പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ.സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററില്‍ 2024-25 അധ്യായന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഐ. ഡി. ഡി.) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ മെയ് 15 മുതല്‍ ജൂണ്‍ 14 വരെ സെന്ററില്‍ നേരിട്ടെത്തി സമര്‍പ്പിക്കണം
എസ് എസ് എല്‍ സി ബുക്ക്,പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്ആധാര്‍ കാര്‍ഡ്,നേറ്റീവിറ്റി സര്‍ട്ടിഫിക്കറ്റ്,കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്,ഇന്‍കം സര്‍ട്ടിഫിക്കറ്റ്,പിഡബ്ല്യുഡി സര്‍ട്ടിഫിക്കറ്റ്,പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
എന്നി രേഖകളുടെ ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സെറ്റ് പകര്‍പ്പും അപേക്ഷ സമയത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9633675679,8606584430




