എണ്ണമാങ്ങ.. വര്‍ഷങ്ങളോളം കേടുവരാതെ സൂക്ഷിക്കാം ഇങ്ങനെ ഉണ്ടാക്കിയാല്‍

ചേരുവകള്‍
പച്ച മാങ്ങ 2 വലുത്
ഉലുവ പൊടി 2 ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി 1 ടീസ്പൂണ്‍
ചുവന്ന മുളക് പൊടി 2 ടീസ്പൂണ്‍
കായം പൊടി 3/4 ടീസ്പൂണ്‍
ഉപ്പ് 2 ടേബിള്‍സ്പൂണ്‍ (മാങ്ങയുടെ പുളിക്കനുസരിച്ച് വ്യത്യാസപ്പെടാം)
വറുക്കാനുള്ള എള്ളെണ്ണ 150 മില്ലി

തയ്യാറാക്കുന്ന വിധം

മാങ്ങ നന്നായി കഴുകി തുടച്ചെടുക്കുക. ശേഷം മാങ്ങ നീളത്തില്‍ മുറിച്ചെടുക്കുക. ഒരേ കനത്തില്‍ മുറിക്കാന്‍ ശ്രദ്ധിക്കുക. ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പില്‍ വെച്ച് എള്ളെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് മാങ്ങ ഇട്ട് വെള്ളം വറ്റുന്ന പരുവത്തില്‍ വറുത്ത് കോരുക. നന്നായി എണ്ണ വാര്‍ത്ത് മാറ്റണം.

ശേഷം ചീനച്ചട്ടിയില്‍ നിന്ന് എണ്ണ മാറ്റിവെച്ച് മുളക് പൊടി,ഉലുവപൊടി, കായംപൊടി ആവശ്യത്തിന് ഉപ്പ് എന്നി ചെറു തീയില്‍ ഇളക്കി യോജിപ്പിക്കുക. ഒരു മിനിറ്റ് ചുറുതീയില്‍ ചൂടാക്കിയ ശേഷം വറുത്ത മാങ്ങ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് നേരത്തെ മാറ്റിവെച്ച എണ്ണ ഒരു രണ്ട് ടേബിള്‍സ്പൂണ്‍ ചേര്‍ത്ത് ഒരു അഞ്ച് മിനിറ്റ് ഇളക്കി യോജിപ്പിക്കുക. തണുത്ത ശേഷം കുപ്പിയിലേക്ക് മാറ്റി സൂക്ഷിക്കാം. നാലുവര്‍ഷം വരെ കേടുവരാതെ ഈ മാങ്ങ നമുക്ക് ഉപയോഗിക്കാവുന്നതാണ്.മാങ്ങ എടുക്കുമ്പോള്‍ ഈര്‍പ്പം തട്ടാതെ സൂക്ഷിക്കണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top