കീം 2024: ബി.ഫാം കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ

എൻജിനിയറിങ്ങും, എൻജിനിയറിങ്/ഫാർമസിയ്ക്കും അപേക്ഷിച്ച വിദ്യാർഥികളുടെ കമ്പ്യൂട്ടർ അധിഷ്ഠിത (സി.ബി.ടി) പരീക്ഷ ജൂൺ 9ന് അവസാനിച്ചു. ഫാർമസി കോഴ്സിലേക്ക് മാത്രം അപേക്ഷിച്ച വിദ്യാർഥികൾക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി.ബി.ടി) ജൂൺ 10ന് നടക്കും. വൈകിട്ട് 3.30 മുതൽ 5 മണിവരെയാണ് പരീക്ഷ.

ഫാർമസി (ബി.ഫാം) കോഴ്സിലേക്ക് മാത്രം അപേക്ഷിച്ച വിദ്യാർഥികൾ ജൂൺ 10ന് വൈകിട്ട് 3ന് മുമ്പ് അവരവരുടെ പരീക്ഷാ കേന്ദ്രങ്ങളിൽ അഡ്മിറ്റ് കാർഡിൽ പരാമർശിച്ചിരിക്കുന്ന തിരിച്ചറിയൽ രേഖകളുമായി എത്തണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top