തിരൂരങ്ങാടി : വാഹനങ്ങളില്‍ തീ പിടിത്തമുണ്ടായി വാഹനത്തോടൊപ്പം യാത്രക്കാരും വെന്ത് മരിക്കുന്ന ദാരുണ സംഭവങ്ങള്‍ വര്‍ധിക്കുമ്പോള്‍ തീപിടിത്തം മുന്‍കൂട്ടി അറിഞ്ഞ് യാത്രക്കാരെയും വാഹനത്തെയും രക്ഷിക്കുന്ന പുതിയ സംവിധാനം കണ്ടുപിടിച്ച് യുവാവ്. മൂന്നിയൂര്‍ കുന്നത്ത് പറമ്പ് പി പി മുഹമ്മദ് അഫ്‌നാസ് (25) ആണ് ഇത്തരമൊരു സംവിധാനം കണ്ടുപിടിച്ചത്.
ബിഫയര്‍സേഫ്റ്റി സിസ്റ്റം എന്ന പേരിലാണ് ന്യൂതന ഇലക്ട്രോണിക് യന്ത്രം അറിയപ്പെടുന്നത്. വാഹനത്തിന് തീ പിടിത്തം ഉണ്ടാകുന്നതിന് മുമ്പ് തന്നെ അലാരം മുഴങ്ങും , ഉടനെ തന്നെ വാഹനത്തിന്റെ വാതിലുകളുടെ ലോക്ക് തുറക്കും. പവര്‍ പിന്‍ താഴും ഇതേ സമയം തന്നെ തൊട്ടടുത്ത പോലീസ് സ്റ്റേഷന്‍, അഗ്‌നിശമന വിഭാഗം എന്നിവയിലേക്ക് ലൊക്കേഷന്‍ സഹിതം അറിയിച്ചു കൊണ്ടുളള സന്ദേശം എത്തും. കൂടാതെ ആര്‍സി ഓണറുടെ ഫോണിലേക്ക് കാള്‍ എത്തും. തുടര്‍ന്ന് ഒരു മിനുട്ടിനകം വാഹനം ഓഫാകും സര്‍ക്യൂട്ട് ബ്രൈക്ക് ആകും തുടങ്ങി 13 സംവിധാനങ്ങളാണിതിലുളളത്.
വാഹനത്തിന്റെ ഡാഷിലാണ് ഇത് വെക്കുന്നത്. വലിയവാഹനങ്ങള്‍ മുതല്‍ ഇരുപകര വാഹനങ്ങളില്‍ വരേ ഇത് സ്ഥാപിക്കാവുന്നതാണ്. ലോകത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു യന്ത്രം കണ്ടുപിടിക്കുന്നതെന്ന് അഫ്‌നാസ് പറഞ്ഞു. ആറായിരം രൂപയാണ് ചിലവ് വരുന്നത്. ഗവണ്‍മെന്റുമായി സഹകരിച്ച് ഇത് വിപണിയില്‍ ഇറക്കാനാണ് ഉദ്ദേശ്യം.
പുത്തന്‍ പീടിയേക്കല്‍ അലിയുടെയും സാബിറയുടെയും മകനായ ഈ യുവാവ് .വളവന്നൂര്‍ ബാഫഖി യതീം ഖാനെ ഐ ടി ഐനിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




