മഴക്കാലത്ത് പയര്‍ കൃഷി ചെയ്യാന്‍ ആശങ്കവേണ്ട… നിറയെ കായ്ക്കാന്‍ ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാല്‍ മതി

മഴക്കാലത്ത് പയര്‍കൃഷി ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞ ഒന്നാണ്. എന്നാല്‍ ചില കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാല്‍ വിളവ് നൂറുശതമാനം ഉറപ്പാണ്. ഏത് സ്ഥലത്തും പയര്‍ വളരും. കുറ്റിപയര്‍, വള്ളിപ്പയര്‍ എന്നിങ്ങനെ രണ്ട് തരത്തിലാണ് പയര്‍ കൃഷിചെയ്തു വരുന്നത്. എന്നാല്‍ കൂടുതലായും കൃഷിക്കായി വള്ളിപ്പയറാണ് കര്‍ഷകര്‍തിരഞ്ഞെടുക്കുന്നത്. കൂടുതല്‍ ലാഭം വളളിപ്പയറില്‍ നിന്നും ലഭിക്കുന്നു എന്നതാണ് ഇത് തിരഞ്ഞെടുക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്.

കൃഷി ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍ ഉണ്ട്. അവയില്‍ ഒന്നാണ് കൃഷി ചെയ്യുന്നത് ഗ്രോബാഗില്‍ ആണെങ്കില്‍ ഗ്രോബാഗില്‍ ഒരുകാരണവശാലും വെള്ളം കെട്ടി നില്‍ക്കരുത് എന്നുള്ളത്. രണ്ട് വിര ശല്യം. ഈ രണ്ടു കാര്യങ്ങള്‍ തടഞ്ഞു കഴിഞ്ഞാല്‍ പയര്‍കൃഷി മഴക്കാലത്ത് നല്ല വിളവ് ലഭിക്കുന്ന ഒരു വിളയാണ്.

പയര്‍ നടുന്നത് ഗ്രോബാഗിലും, നടീല്‍ മിശ്രിതലും, തടത്തിലും, വെള്ളത്തില്‍ കുതിര്‍ത്ത വിത്തുകള്‍ നേരിട്ട് പാകി പന്തലൊരുക്കി വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നതാണ്. പ്രധാനമായും പയര്‍ ആക്രമിക്കുന്ന കീടങ്ങള്‍ മുഞ്ഞ, തണ്ട് പുഴുക്കള്‍ എന്നിവയാണ്. ഇവയെ തുരത്താന്‍ വേപ്പെണ്ണ നാലിരട്ടി വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കാം. പയര്‍ വിത്തുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രതിരോധ ശേഷിയുള്ള വിത്തുകള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പയര്‍കായിച്ചു തുടങ്ങിയാല്‍ ഏകദേശം 60 ദിവസം മുതല്‍ മൂന്ന് മാസം വരെ രണ്ടു ദിവസങ്ങളില്‍ ഇടവിട്ട് വിളവെടുക്കാന്‍ കഴിയും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top