ക്യാമ്പസ്

എന്‍.ഐ.എഫ്.എല്‍ തിരുവനന്തപുരം സെന്ററില്‍;IELTS ഓഫ് ലൈന്‍ ഏപ്രില്‍ ബാച്ചിലേയ്ക്ക്  ഇപ്പോള്‍ അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ‌.ഐ‌.എഫ്‌.എൽ) തിരുവനന്തപുരം സെന്ററില്‍ 2026 ഏപ്രിലില്‍  ആരംഭിക്കുന്ന IELTS ഓഫ്‌ലൈൻ ബാച്ചുകളിലേയ്ക്ക് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍) ഇപ്പോള്‍ അപേക്ഷിക്കാം.  താല്പര്യമുളളവര്‍ക്ക്  www.nifl.norkaroots.org  എന്ന വെബ്സൈറ്റ് സന്ദർശിച്ച്  മാര്‍ച്ച് 28 നകം അപേക്ഷ നല്‍കാവുന്നതാണ്. യോഗ്യതാ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കു മാത്രമാകും പ്രവേശനം. ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്കും അഡമിഷനും +91-7907323505 (തിരുവനന്തപുരം) നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 […]

സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം

കേരള അഡ്വെഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി നടത്തുന്ന സാഹസിക ടൂറിസം (7 ദിവസം) പരിശീലന പരിപാടിയായ അഡ്വെഞ്ചർ ആക്ടിവിറ്റി അസ്സിസ്റ്റന്റ് കോഴ്സിൽ നാലാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസ്സായ 2026 ഏപ്രിൽ മാസം 1 നു 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം. ഏപ്രിൽ 20 ന് തുടങ്ങുന്ന ബാച്ചിൽ ചേരുന്നതിനായി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ

താനൂരിൽ ഐ.എ.എസ്, ഐ.പി.എസ് പരിശീലന കേന്ദ്രം വരുന്നു

താനൂർ: സംസ്ഥാന ന്യൂനപക്ഷ കോർപ്പറേഷന്റെ കീഴിൽ ഐ.എ.എസ് ഐ.പി.എസ്, യു.പി.എസ്.സി ഉൾപ്പെടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരിശീലന കേന്ദ്രം വരുന്നു.  ന്യൂനപക്ഷ കോർപ്പറേഷന്റെ താനൂരിലെ എക്സ്റ്റൻഷൻ ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ന്യൂനപക്ഷ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പരിശീലന കേന്ദ്രം പ്രഖ്യാപിച്ചത്. പോലീസ് സ്റ്റേഷൻ റോഡിൽ ബി.എസ്.എൻ.എൽ ഓഫീസ് കെട്ടിടത്തിലാണ് ന്യൂനപക്ഷ കോർപ്പറേഷന്റെ പുതിയ എക്സ്റ്റൻഷൻ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. കോർപ്പറേഷൻ്റെ സേവനം പരമാവധി ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ഇത്തരത്തിലുള്ള സെൻ്ററുകൾ ആരംഭിക്കുന്നത്. വിദ്യാഭ്യാസ വായ്പ, സ്വയം തൊഴിൽ വായ്പ,

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;പരീക്ഷാഫലം

സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ  പി.എച്ച്.ഡി. പ്രവേശനം കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രോഗ്രാമിന് (2025 പ്രവേശനം) ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട് പഠനവകുപ്പിൽ നേരിട്ടോ ഇ-മെയിൽ മുഖാന്തിരമോ റിപ്പോർട്ട് ചെയ്തവർ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും യു.ജി.സി. – ജെ.ആർ.എഫ്., യു.ജി.സി. – നെറ്റ് യോഗ്യതയുള്ളവർ ആയത് തെളിയിക്കുന്ന രേഖകളും സഹിതം 16-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ അഭിമുഖത്തിന് ഹാജരാകണം. ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ ബി.കോം., ബി.ബി.എ.

ദുരന്തനിവാരണത്തിൽ പഠന തൊഴിൽ സാധ്യത:ഇന്ത്യയിലെ ആദ്യ എഐസിടിഇ അംഗീകൃത എംബിഎ കോഴ്‌സുമായി ഐഎൽഡിഎം

റവന്യൂ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻറ് (ഐൽഡിഎം), ഇന്ത്യയിലെ ആദ്യ എഐസിടിഇ അംഗീകൃത എംബിഎ ദുരന്തനിവാരണം (ഡിസാസ്റ്റർ മാനേജ്‌മെന്റ്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സർവകലാശാലയുമായി (NAAC++) അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഐൽഡിഎമ്മിൽ, ദുരന്ത നിവാരണ മേഖലയിലെ വിദഗ്ദ്ധരും പ്രമുഖ ഐഎഎസ് ഉദ്യോഗസ്ഥരും അന്താരാഷ്ട്ര പരിചയസമ്പന്നരായ അക്കാദമിക്-പ്രൊഫഷണൽ വിദഗ്ദ്ധരുമാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ദുരന്തനിവാരണം, റിസ്‌ക് അസസ്‌മെന്റ്‌, കാലാവസ്ഥാ മാറ്റം, എമർജൻസി പ്ലാനിംഗ്, നയരൂപീകരണം, ലീഡർഷിപ്പ്, പ്രോജക്ട് മാനേജ്‌മെന്റ്‌റ് തുടങ്ങിയ മേഖലകളിൽ നൈപുണ്യ വികസനമുറപ്പാകുന്ന പരിശീലനമാണ് നൽകുന്നത്.

ഉറുദു സ്‌കോളർഷിപ്പിന് 12 വരെ അപേക്ഷിക്കാം

2024 – 25 അധ്യയന വർഷത്തിൽ സർക്കാർ/ സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ എസ്എസ്എൽസി പരീക്ഷയിൽ ഉറുദു ഒന്നാം ഭാഷയായോ, ഹയർ സെക്കൻഡറി പരീക്ഷയിൽ ഉറുദു രണ്ടാം ഭാഷയായോ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയവർക്ക് ഉറുദു സ്‌കോളർഷിപ്പ് നൽകുന്നതിലേക്കായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 12 വരെ നീട്ടി. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. 1000 രൂപയാണ് സ്കോളർഷിപ്പ് തുക. അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. mwdscholarship.kerala.gov.in മുഖേന ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ

error: Content is protected !!
Scroll to Top