Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; നാലുവര്‍ഷ ബിരുദം: പ്രിന്‍സിപ്പല്‍മാര്‍ക്ക് പരിശീലനം

HIGHLIGHTS : Calicut University News; Four Year Degree: Training for Principals

നാലുവര്‍ഷ ബിരുദം: പ്രിന്‍സിപ്പല്‍മാര്‍ക്ക് പരിശീലനം

നാല്  വര്‍ഷ ബിരുദ പ്രോഗ്രാം കോളേജുകളില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് പരിശീലന ക്ലാസ് നല്‍കി. സര്‍വകലാശാലാ ജനറല്‍ ആന്‍ഡ് അക്കാദമിക വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, പാലക്കാട് ജില്ലകളിലെ പ്രിന്‍സിപ്പല്‍മാരാണ് പങ്കെടുത്തത്.
പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഡോ. കെ.പി. വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. ജി. ഹരികൃഷ്ണന്‍ ക്ലാസെടുത്തു.

sameeksha-malabarinews

ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാല പ്രിന്‍സിപ്പല്‍മാര്‍ക്കായി നടത്തിയ നാലുവര്‍ഷ ബിരുദ പ്രോഗ്രാം പരിശീലന പരിപാടിയില്‍

യുനെസ്‌കോ ചെയര്‍ ദേശീയ സെമിനാര്‍

തദ്ദേശ സാംസ്‌കാരിക പൈതൃകവും സുസ്ഥിര വികസനവും ലക്ഷ്യമിട്ടുള്ള യുനെസ്‌കോ ചെയറിന്റെ ആഭിമുഖ്യത്തില്‍ ദേശീയ സെമിനാറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമായി. കേരളത്തിലെ തദ്ദേശ സമൂഹങ്ങളും സാംസ്‌കാരിക പൈതൃകവും എന്ന വിഷയത്തിലുള്ള പരിപാടി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു.
വയനാട് ചെതലയത്തുള്ള ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രം, മലയാളം, സോഷ്യോളജി, ഫോക്‌ലോര്‍, ലൈഫ് ലോങ് ലേണിങ് എന്നീ പഠനവകുപ്പുകളുമായി സഹകരിച്ചാണ് സെമിനാര്‍.
ചടങ്ങില്‍ ചെയര്‍ ഹോള്‍ഡര്‍ സിന്‍ഡിക്കേറ്റംഗം അഡ്വ. പി.കെ. ഖലീമുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ചെയര്‍ഹോള്‍ഡര്‍ ഡോ. ഇ. പുഷ്പലത, ഐ.ടി.എസ്.ആര്‍. ഡയറക്ടര്‍ ഡോ. സി. ഹരികുമാര്‍, ഡോ. പ്രസാദ്, സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ- യുനെസ്‌കോ ചെയര്‍ ദേശീയ സെമിനാര്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്യുന്നു

ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഫെസ്റ്റ് ‘ ഇന്‍സൈറ്റ്-24 ‘ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ സി.സി.എസ്.ഐ.ടി. മഞ്ചേരി ടീം. തുടര്‍ച്ചയായി ഏഴാം തവണയാണ് സി.സി.എസ്.ഐ.ടി. മഞ്ചേരി ജേതാക്കളാകുന്നത്.

പരീക്ഷാഫലം

വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.കോം. ഏപ്രില്‍ 2023 പരീക്ഷാഫലം, സൂക്ഷ്മപരിശോധനാഫലം എന്നിവ പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയഫലം

വിദൂരവിഭാഗം എം.എ. ഹിസ്റ്ററി രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022, മൂന്നാം സെമസ്റ്റര്‍  നവംബര്‍ 2022, എം.എ. പൊളിറ്റിക്കല്‍ സയന്‍സ് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2022, മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

മൂല്യനിര്‍ണയ ക്യാമ്പ്

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022/  2023 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 19 മുതല്‍ 22 വരെ നടക്കും.
വിദൂരവിഭാഗം ഒന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2022, 2023 വികേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 16-ന് തുടങ്ങും. പട്ടികയില്‍ ഉള്‍പ്പെട്ട അധ്യാപകര്‍ അതത് ക്യാമ്പുകളില്‍ ഹാജരാകണം. ക്യാമ്പ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ബി.ടെക്. ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി

എല്ലാ അവസരങ്ങളും നഷ്ടമായ 2014 പ്രവേശനം ബി.ടെക്. വിദ്യാര്‍ഥികള്‍ക്കുള്ള ഒന്ന്, രണ്ട് സെമസ്റ്റര്‍ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2023 പരീക്ഷ 18-ന് തുടങ്ങും. പരീക്ഷാ കേന്ദ്രം: ടാഗോര്‍ നികേതന്‍, സര്‍വകലാശാലാ കാമ്പസ്. സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷ മാറ്റി

13-ന് തുടങ്ങാനിരുന്ന നിലമ്പൂര്‍ അമല്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഹോട്ടല്‍ മാനേജ്‌മെന്റ് റഗുലര്‍ നവംബര്‍ 2023 പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ ടൈം ടേബിള്‍ പിന്നീടറിയിക്കും.

പരീക്ഷാ രജിസ്‌ട്രേഷന്‍

അഫിലിയേറ്റഡ് കോളേജുകള്‍, സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് രണ്ടാം സെമസ്റ്റര്‍ യു.ജി. (സി.ബി.സി.എസ്.എസ്. 2019 പ്രവേശനം മുതല്‍/ സി.യു.സി.ബി.സി.എസ്.എസ്. 2018 പ്രവേശനം മാത്രം) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2024 പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് 15 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ ഏപ്രില്‍ രണ്ട് വരെയും 180 രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!