പരപ്പനങ്ങാടിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ചെറിയകോലോത്ത് ബാലന്‍ എന്ന സി.കെ. ബാലന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പരപ്പനങ്ങാടിയിലെ പൗരാവലി. ഇന്ന് വൈകീട്ട് പരപ്പനങ്ങാടി നഗരത്തിൽ അനുശോചന റാലിയും യോഗവും നടന്നു.
സി പി ഐ എം പരപ്പനങ്ങാടി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലെ നിരവധി പേർ പങ്കെടുത്തു.
ഫോട്ടോഗ്രാഫി മേഖലയിലെ മലബാറിലെ പ്രശസ്ത സ്ഥാപനമായ അജന്ത ഗ്രൂപ്പിന്റെ സാരഥിയായിരുന്നു സി കെ ബാലന് 92 വയസ്സായിരുന്നു. ഇന്നലെ വൈകീട്ട് നാലുമണിയോടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാകമ്മറ്റി അംഗമായിരുന്നു. മലപ്പുറം ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിസ്തുലമായ പങ്കുവഹിച്ച ആളായിരുന്നു സികെ ബാലന്‍.
കലാസാംസ്‌ക്കാരിക, ജീവകാരുണ്യ മേഖലകളിലും നിറസാന്നിദ്ധ്യമായിരുന്നു അദേഹം.
അനുശോചന യോഗത്തില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാനു, വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍
പി.വി. മുസ്തഫ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ്, സി പി ഐ നേതാക്കളായ ഇപി മുഹമ്മദാലി, നിയാസ് പുളിക്കലകത്ത്, ഗിരീഷ് തോട്ടത്തില്‍, ഐ ന്‍ എല്‍ പ്രതിനിധി സൈതുമുഹമ്മദ്, മുസ്ലിം ലീഗ് പ്രതിനിധി അലി തെക്കേപ്പാട്ട്, കെ സി നാസര്‍ ബി ജെ പി പ്രതിനിധി ജയദേവന്‍ സി പി എം നേതാക്കളായ എന്‍. നരേന്ദ്രന്‍ മാഷ്, ടി. പ്രഭാകരന്‍, ആര്‍ ജെ ഡി പ്രതിനിധി സിദ്ധാര്‍ത്ഥന്‍ മൂലത്തില്‍, കോണ്‍ഗ്രസ് പ്രതിനിധി ബാലഗോപാല്‍, അഭയം പാലിയേറ്റീവ് കെയര്‍ പ്രതിനിധി വിശ്വനാഥന്‍ തുടങ്ങി നിരവധിപേര്‍ സംസാരിച്ചു
സി പി ഐ എം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യില്‍ അലവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏരിയ സെന്റര്‍ അംഗം തുടിശ്ശേരി കാര്‍ത്തികേയന്‍ അനുശോചന പ്രമേയവും, കെ.കെ. ജയചന്ദന്‍ സ്വാഗതവും, പാലക്കണ്ടി വേലായുധന്‍ നന്ദിയും രേഖപ്പെടുത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




