മുംബൈയില്‍ കനത്ത മഴ; പമ്പിന് മുകളില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നു വീണ് 14 പേര്‍ മരിച്ചു, 60 പേര്‍ക്ക് പരിക്കേറ്റു

മുംബൈ: മുംബൈയില്‍ കനത്ത മഴയിലും പൊടിക്കാറ്റിലും വ്യാപക നാശനഷ്ടം. മുംബൈ ഘാഡ്‌കോപ്പറില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് പെട്രോള്‍ പമ്പിന് മുകളില്‍ തകര്‍ന്നുവീണു. അപകടത്തില്‍ 14  പേരുടെ
മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ 60 പേരെ തൊട്ടടുത്തുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം സഹായധനം പ്രഖ്യാപിച്ചു. ഷിന്‍ഡെ സര്‍ക്കാര്‍ സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചു . വൈകിട്ട് മുംബൈയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ പൊടിക്കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്.

സംഭവത്തെതുടര്‍ന്ന് നിരവധി വാഹനങ്ങള്‍ കുടുങ്ങികിടക്കുകയാണ്. സ്ഥലത്ത് അഗ്‌നിരക്ഷാസേ സേന രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.  100 ലധികം ആളുകള്‍ കുടുങ്ങികിടക്കുന്നതായാണ് സംശയം. ബോര്‍ഡ് മുകളിലേക്ക് തകര്‍ന്നുവീണതോടെയാണ് വാഹനങ്ങള്‍ അടിയില്‍ കുടുങ്ങിയത്. വാഹനങ്ങളിലുണ്ടായിരുന്നവരെയും പുറത്തെത്തിക്കാനുള്ള നീക്കം നടന്നുകൊണ്ടിരിക്കുകയാണ്.

പരസ്യ ബോര്‍ഡ് നീക്കം ചെയ്ത് ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. അതേസമയം, മഴയെ തുടര്‍ന്ന് കാഴ്ച്ചാപരിധി കുറഞ്ഞതോടെ മുംബൈ വിമാനത്താവളത്തില്‍ നിരവധി വിമാന സര്‍വീസുകള്‍ വൈകി. വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top