
മലപ്പുറം: പൊന്നാനിയില്‍ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ ബോട്ടില്‍ ഇടിച്ച കപ്പല്‍ കസ്റ്റഡിയിലെടുത്തു. യുവരാജ് സാഗര്‍ എന്ന കപ്പല്‍ ആണ് കസ്റ്റഡിയിലെടുത്തത്. പിടിച്ചെടുത്ത കപ്പല്‍ ഫോര്‍ട്ട് കൊച്ചി തീരത്തു വൈകീട്ട് എത്തിച്ചു. കോസ്റ്റല്‍ പൊലീസിന്റെതാണ് നടപടി. അപകടത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചിരുന്നു.
അതേസമയം, കപ്പല്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചതിനെ തുടര്‍ന്ന് 6 തൊഴിലാളികള്‍ കടലില്‍ പെട്ടുപോയിരുന്നു. ഇവരില്‍ 4 പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ കാണാതാവുകയായിരുന്നു. കാണാതായ സലാം, ഗഫൂര്‍ എന്നിവരുടെ മൃതദേഹം പിന്നീട് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു. നേവിയും കോസ്റ്റുഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്.
പൊന്നാനിയില്‍ നിന്നും പുറപ്പെട്ട ‘ഇസ്ലാഹ്’ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ചാവക്കാട് മുനമ്പില്‍ നിന്നും 32 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് അപകടം. സാഗര്‍ യുവരാജ് എന്ന കപ്പല്‍ ബോട്ടില്‍ ഇടിക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




