Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ‘ഹിന്ദി കവിതയിലെ പ്രതിരോധ സ്വരങ്ങള്‍’ ദേശീയ സെമിനാര്‍

HIGHLIGHTS : Calicut University News; National Seminar on 'Defensive Voices in Hindi Poetry'

‘ഹിന്ദി കവിതയിലെ പ്രതിരോധ സ്വരങ്ങള്‍’ ദേശീയ സെമിനാര്‍

‘സമകാലീന ഹിന്ദി കവിതയിലെ പ്രതിരോധ സ്വരങ്ങള്‍’ എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവിഭാഗം ദേശീയ സെമിനാര്‍ നടത്തി. പഠനവകുപ്പിലെ മുതിര്‍ന്ന പ്രൊഫസറും വിദൂരവിദ്യാഭ്യാസ വിഭാഗം ഡയറക്ടറുമായ ഡോ. ആര്‍. സേതുനാഥിന്റെ വിരമിക്കലിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. വി.കെ. സുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. ടി. വസുമതി, സെനറ്റംഗം ഡോ. ബി.എസ്. ഹരികുമാരന്‍ തമ്പി, ഡോ. എ.ബി. മൊയ്തീന്‍കുട്ടി, ഡോ. സി.സി. ഹരിലാല്‍, ഡോ. ടി.ആര്‍. ഭട്ട്, ഡോ. പ്രമോദ് കൊവ്വപ്രത്ത്, ഡോ. ഷിബി എന്നിവര്‍ സംസാരിച്ചു. സാഹിത്യകാരന്‍ വിനോദ് കുമാര്‍ തിവാരി, എം.ജി. യൂണിവേഴ്‌സിറ്റി മുന്‍ പ്രൊ വി.സി. ഡോ. എന്‍. രവീന്ദ്രനാഥ്, ഡോ. വി.കെ. അബ്ദുള്‍ ജലീല്‍, ഡോ. എന്‍. സുരേഷ്, ഡോ. രാം പ്രകാശ്, ഡോ. എം.എസ്. വിനയചന്ദ്രന്‍, ഡോ. ബി. വിജയകുമാര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പ്രഭാഷണം നടത്തി.

sameeksha-malabarinews

പ്രൊജക്റ്റ് മൂല്യനിർണയം

ആറാം സെമസ്റ്റർ ബി.കോം. / ബി.ബി.എ. / ബി.കോം. പ്രൊഫഷണൽ / ബി.കോം. വൊക്കേഷണൽ / ബി.കോം. ഹോണേഴ്‌സ് / ബി.ടി.എച്ച്.എം. / ബി.എച്ച്.എ. / ബി.എ. – എച്ച്.ആർ.എം. കോഴ്സുകളുടെ ഏപ്രിൽ 2024 പ്രൊജക്റ്റ് മൂല്യനിർണയവും വൈവയും  മാർച്ച് 13-ന് അതത് കോളേജുകളിൽ വച്ച് നടത്തും. കൂടുതൽ വിവരങ്ങൾ കോളേജുകളിൽ നിന്ന് ലഭ്യമാകുന്നതാണ്.

എൻ.എസ്.എസ്. ഗ്രേസ്മാർക്ക് അപേക്ഷ 

അഫിലിയേറ്റഡ് കോളേജുകളിലെ CBCSS ഇന്റഗ്രേറ്റഡ് പി.ജി. 2020 & 2021 പ്രവേശനം വിദ്യാർഥികളിൽ എൻ.എസ്.എസ്. ഗ്രേസ്‌മാർക്കിന് അർഹരായവരുടെ വിവരങ്ങൾ സെൻട്രലൈസ്ഡ് കോളേജ് പോർട്ടൽ വഴി 26 വരെ രേഖപെടുത്താം. ലിങ്ക് 18 മുതൽ ലഭ്യമാകും.

പരീക്ഷ മാറ്റി

അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. (CBCSS 2020 & 2021 പ്രവേശനം) മാർച്ച് 20-ന് നടത്താൻ നിശ്ചയിച്ചിരുന്ന  അഞ്ചാം സെമസ്റ്റർ നവംബർ 2023, ഏപ്രിൽ ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ  ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

രണ്ടാം സെമസ്റ്റർ എം.സി.എ. (2016 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ ഒന്നിനും നാലാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ രണ്ടിനും തുടങ്ങും. കേന്ദ്രം:- ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാ അപേക്ഷാ

രണ്ടാം സെമസ്റ്റർ എം.എഡ്. ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ ഒന്ന് വരെയും 180/- രൂപ പിഴയോടെ നാല് വരെയും അപേക്ഷിക്കാം. ലിങ്ക് 15 മുതൽ ലഭ്യമാകും.

പ്രാക്ടിക്കൽ പരീക്ഷ 

ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ് സി. ബോട്ടണി വിത് കമ്പ്യൂട്ടേഷണൽ ബയോളജി (CBCSS 2020 പ്രവേശനം) ഏപ്രിൽ 2023 പ്രാക്ടിക്കൽ പരീക്ഷ 14, 15 തീയതികളിൽ നടക്കും. കേന്ദ്രം:- എം.ഇ.എസ്. കെ.വി.എം. കോളേജ്, വളാഞ്ചേരി. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

മാസ്റ്റർ ഓഫ് തിയേറ്റർ ആർട്സ് ഏപ്രിൽ 2023 രണ്ടാം സെമസ്റ്റർ CCSS റഗുലർ ( 2022 പ്രവേശനം) / സപ്ലിമെന്ററി (2021 പ്രവേശനം) പരീക്ഷകളുടെയും നാലാം സെമസ്റ്റർ CCSS റഗുലർ (2021 പ്രവേശനം) പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!