Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ജോണ്‍ മത്തായി സെന്ററില്‍ പുതിയ ഹോസ്റ്റല്‍ തുറന്നു

HIGHLIGHTS : ജോണ്‍ മത്തായി സെന്ററില്‍ പുതിയ ഹോസ്റ്റല്‍ തുറന്നു കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശ്ശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററില്‍ പുതിയ പുരുഷഹ...

ജോണ്‍ മത്തായി സെന്ററില്‍ പുതിയ ഹോസ്റ്റല്‍ തുറന്നു

കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശ്ശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററില്‍ പുതിയ പുരുഷഹോസ്റ്റല്‍ കെട്ടിടം മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു.

sameeksha-malabarinews

സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതി വിഹിതത്തില്‍ നിന്ന് രണ്ട് കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മിച്ചത്. മൂന്ന് പേര്‍ക്ക് വീതം താമസിക്കാവുന്ന ഒമ്പത് മുറികളടങ്ങുന്ന താഴത്തെ നില 940 ച.മീ. വിസ്തീര്‍ണമുള്ളതാണ്. അടുക്കള, മെസ്സ് ഹാള്‍, വാര്‍ഡനുള്ള മുറി, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകം ശുചിമുറി തുടങ്ങിയവയുമുണ്ട്. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. ടി. വസുമതി, ഡോ. പി.പി. പ്രദ്യുമ്നൻ, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ക്യാമ്പസ് ഡയറക്ടർ ഡോ. ആര്‍. ശ്രീജിത്ത്, ഡ്രാമ സ്‌കൂള്‍ ഡയറക്ടര്‍ ഡോ. അഭിലാഷ് പിള്ള, യൂണിവേഴ്‌സിറ്റി എഞ്ചിനീയര്‍ ജയന്‍ പാടശ്ശേരി, ഡോ. പി. വസന്തകുമാരി, പി.ബി. ബിനി, എന്‍.എസ്. സുമ മോള്‍, എം. വിപിന്‍ എന്നിവര്‍ സംസാരിച്ചു.

ഡ്രാമ സ്‌കൂളില്‍ വനിതാവികസന സെല്‍

തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സിലെ വനിതാവികസന സെല്‍ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, അഡ്വ. പി.കെ. ഖലീമുദ്ധീന്‍, വകുപ്പ് മേധാവി ഡോ. ശ്രീജിത്ത് രമണന്‍, വനിതാ വികസന സെൽ ചെയർ പേഴ്സൺ നജ്മുൽ ഷാഹി, ഡോ. എം.എസ്. സുരഭി എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ- തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സിലെ വനിതാ വികസന സെല്‍ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

നാലു വർഷ ബിരുദം: പ്രിൻസിപ്പൽമാരുടെ യോഗം 

നാല്  വർഷ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ യോഗം 11-ന് ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ ചേരും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി  വരെ കോഴിക്കോട്, മലപ്പുറം വയനാട് ജില്ലകളിലെ പ്രിൻസിപ്പൽമാരും  ഉച്ചയ്ക്ക് 2 മുതൽ 5 വരെ തൃശൂർ, പാലക്കാട് ജില്ലകളിലെ പ്രിൻസിപ്പൽമാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം

കാലിക്കറ്റ് സർവകലാശാലയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കോഴിക്കോട് സെന്റർ ഫോർ കോസ്റ്റ്യൂം ആൻ്റ് ഫാഷൻ ഡിസൈനിങ്ങിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി 29.11.2023 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായവർക്കുള്ള അഭിമുഖം 13-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ വച്ച് നടത്തും. യോഗ്യരായവരുടെ താത്കാലിക പട്ടികയും അവർക്കുള്ള നിർദ്ദേശങ്ങളും സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്‌ടമായ ഒന്ന് മുതൽ ആറു വരെ സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി (2016 പ്രവേശനം മാത്രം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഏപ്രിൽ ഏഴ് വരെ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ അവസരങ്ങളും നഷ്‌ടമായ രണ്ട് നാല് സെമസ്റ്റർ  എം.ബി.എ. (CUCSS ഫുൾടൈം & പാർട്ട്ടൈം 2017 & 2018 പ്രവേശനം), എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ് & എം.ബി.എ. ഹെൽത് കെയർ മാനേജ്‌മന്റ് (CUCSS 2017 & 2018 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് 30 വരെ അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം.ബി.എ. (CUCSS ഫുൾടൈം & പാർട്ട്ടൈം 2019 പ്രവേശനം മുതൽ) ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്കും രണ്ടാം സെമസ്റ്റർ എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ് & എം.ബി.എ. ഹെൽത് കെയർ മാനേജ്‌മന്റ് (CUCSS 2019 പ്രവേശനം മുതൽ) ജനുവരി 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്കും പിഴ കൂടാതെ 26 വരെയും 180/- രൂപ പിഴയോടെ ഏപ്രിൽ രണ്ട് വരെയും അപേക്ഷിക്കാം. ലിങ്ക് 12 മുതൽ ലഭ്യമാകും.

പരീക്ഷാ ഫലം

ഏപ്രിൽ 2023 രണ്ടാം സെമസ്റ്റർ ബി.കോം. / ബി.ബി.എ. (CBCSS-UG  2019 പ്രവേശനം മുതൽ) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും ബി.കോം. / ബി.ബി.എ. (CUCBCSS-UG 2017 & 2018 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും ബി.കോം പ്രൊഫഷണൽ / ബി.കോം ഹോണേഴ്‌സ് (CUCBCSS-UG 2017 പ്രവേശനം മുതൽ) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.

ബി.എസ് സി. / ബി.സി.എ. (CUCBCSS-UG & CBCSS-UG) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും മൂന്നാം സെമസ്റ്റർ നവംബർ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.

ബി.എ. / ബി.എസ്.ഡബ്ല്യൂ. / ബി.എഫ്.ടി. / ബി.വി.സി. / എ.എഫ്.യു. (CUCBCSS & CBCSS-UG) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2023 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റർ നവംബർ 2023 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. ബി.എ. / ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.എസ് സി. മാത്തമാറ്റിക്സ് (CUCBCSS & CBCSS) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2023 പരീക്ഷകളുടെയും  മൂന്നാം സെമസ്റ്റർ നവംബർ 2023 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം. ലിങ്ക് എട്ട് മുതൽ ലഭ്യമാകും.

പുനർമൂല്യനിർണയ ഫലം

എസ്.ഡി.ഇ. നാലാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് ഏപ്രിൽ 2022 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. എം.എ. ഹിസ്റ്ററി രണ്ടാം സെമസ്റ്റർ ഏപ്രിൽ 2022 പരീക്ഷയുടെയും മൂന്നാം സെമസ്റ്റർ നവംബർ 2022 പരീക്ഷയുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റർ ബി.കോം. / ബി.ബി.എ. / ബി.കോം. അഡീഷണൽ സ്പെഷ്യലൈസേഷൻ (CUCBCSS & CBCSS) നവംബർ 2023  റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!