Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; പുസ്തക ചര്‍ച്ച

HIGHLIGHTS : Calicut University News; Book discussion

പുസ്തക ചര്‍ച്ച

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറി ‘സ്ത്രീ വഴികള്‍ കാഴ്ചകള്‍’ എന്ന പേരില്‍ ചര്‍ച്ച സംഘടിപ്പിച്ചു. യാത്രികരും എഴുത്തുകാരുമായ നന്ദിനി മേനോന്‍, ഡോ. മിത്ര സതീഷ് എന്നിവര്‍ അതിഥികളായി. സിന്‍ഡിക്കേറ്റംഗം ഡോ. ടി. വസുമതി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ലൈബ്രേറിയന്‍ കെ.പി. ലളിതാ കുമാരി, ഹയറുന്നീസ, സി.എച്ച്. മാരിയത്ത് എന്നിവര്‍ പ്രസംഗിച്ചു.

sameeksha-malabarinews

എൻ.എസ്.എസ്. ഗ്രേസ് മാർക്ക് അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ CBCSS-UG 2021 പ്രവേശനം വിദ്യാർഥികളിലെ എൻ.എസ്.എസ്. വൊളന്റിയർമാരിൽ ഇതുവരെയും എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അപേക്ഷിക്കാത്തവർക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യം ആറ്, ഏഴ് തീയതികളിൽ ലഭ്യമാകും.

പരീക്ഷ

ഒന്നാം സെമസ്റ്റർ എം.പി എഡ്. (2019 പ്രവേശനം മുതൽ) നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ 20-ന് തുടങ്ങും.

നാലാം സെമസ്റ്റർ ബി.എച്ച്.എം. (2018 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ 21-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

അഫിലിയേറ്റഡ് ലോ കോളേജുകളിലെ നാലാം സെമസ്റ്റർ എൽ.എൽ.എം. ഡിസംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

ആറാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!