ക്യാമ്പസ്

ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്റ് ടാക്സേഷന്‍ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

അരീക്കോട് ഗവ. ഐ.ടി.ഐ.യില്‍ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്റ് ടാക്സേഷന്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ഇന്റേണ്‍ഷിപ്പ്, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, വ്യക്തിത്വ വികസനം എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കും. ഫോണ്‍: 8590082853, 7510481819.

സമ്മർ സയൻസ് വർക്ക്ഷോപ്പ്

സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം തിരുവനന്തപുരം, ചാലക്കുടി, കോട്ടയം കേന്ദ്രങ്ങളിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ക്രിയേറ്റീവ് സമ്മർ സയൻസ് വർക്ക്‌ഷോപ്പിലേയ്ക്ക് മാർച്ച് 30 രാവിലെ 10 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. വിശദവിവരങ്ങൾക്ക്: www.kstmuseum.com.  

കിറ്റ്സിൽ എം.ബി.എ. അഭിമുഖം 28 ന്

കിറ്റ്സിൽ എം.ബി.എ. (ട്രാവൽ ആന്റ് ടൂറിസം) 2026-28 ബാച്ചിലേക്കുള്ള അഭിമുഖം മാർച്ച് 28ന് രാവിലെ 10.30 ന് തൈക്കാട് ക്യാമ്പസ്സിൽ നടക്കും. 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷ സ്‌കോർ കാർഡ് ഉള്ളവർക്കും അഭിമുഖത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org, 9645176828, 9446529467.

error: Content is protected !!
Scroll to Top