
ഡോ. ആര്‍സുവിന് ഭാഷാസാരഥി ദേശീയപുരസ്‌കാരം സമ്മാനിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധിചെയര്‍ വിസിറ്റിങ് പ്രൊഫസറും ഹിന്ദിപഠനവകുപ്പ് മുന്‍ മേധാവിയും പ്രമുഖ സാഹിത്യകാരനുമായ ഡോ. ആര്‍സുവിന് ദേശീയപുരസ്‌കാരം. ഡല്‍ഹിയിലെ ഹേമകുണ്ഡ് പ്രകാശന്‍ ഏര്‍പ്പെടുത്തിയ ഭാഷാസാരഥി ദേശീയപുരസ്‌കാരത്തിനാണ് ഇദ്ദേഹം അര്‍ഹനായത്.
മഹാകവി അക്കിത്തത്തിന്റെ ആത്മകഥാപരമായ ലേഖനങ്ങള്‍ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയത് പരിഗണിച്ചാണ് പുരസ്‌കാരം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അവാര്‍ഡ് സമ്മാനിച്ചു. 25000 രൂപയും ശില്പവും പ്രശസ്തി പത്രവും ഷാളും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഹിന്ദിപഠനവകുപ്പ് മേധാവി ഡോ. പ്രഭാകരന്‍ ഹെബ്ബാര്‍ ഇല്ലത്ത് അധ്യക്ഷനായി. ഡോ. പ്രമോദ് കൊവ്വപ്രത്ത്, ഡോ. ഷിബി, ഡോ. എം.ബി. മനോജ്, ആര്‍.എസ്. പണിക്കര്‍, ചാള്‍സ് പി ചാണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
പുതിയ കോളേജുകളും കോഴ്സുകളും
അനുവദിക്കപ്പെട്ട സ്ഥാപനങ്ങളുടെ ശ്രദ്ധയ്ക്ക്
2025-26, 2026-27 അധ്യയന വര്‍ഷങ്ങളിലേക്ക് പുതിയ കോളേജുകള്‍, അഡീഷണല്‍ പ്രോഗ്രാമുകള്‍ എന്നിവ തുടങ്ങുന്നതിന് ശിപാര്‍ശ ചെയ്യപ്പെട്ട ഏജന്‍സികളും കോളേജുകളുടെയും ശ്രദ്ധയ്ക്ക്. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ സര്‍ക്കാരില്‍ നിന്നുള്ള ഭരണാനുമതിയും നിരാക്ഷേപ സാക്ഷ്യപത്രവും ലഭിക്കുന്ന മുറക്ക് 2026-27 അധ്യയനവര്‍ഷത്തെ ബിരുദ-പി.ജി. പ്രോഗ്രാം വിജ്ഞാപനത്തിന് മുന്‍പായി പ്രൊവിഷണല്‍ അഫിലിയേഷന്‍ ഉത്തരവ് ലഭിക്കുന്നതിന് താഴെ പറയുന്ന രേഖകള്‍ സഹിതം സര്‍വകലാശാലയില്‍ അപേക്ഷ സമര്‍പ്പിക്കണം. ഭരണാനുമതി, നിരാക്ഷേപസാക്ഷ്യപത്രം, 200 രൂപയുടെ മുദ്രപത്രത്തില്‍ തയ്യാറാക്കിയ നോട്ടറി അഫിഡവിറ്റ്, OTAA01- Administration and Affiliation fees എന്ന അക്കൗണ്ട് ഹെഡില്‍ അഫിലിയേഷന്‍ ഫീസടച്ച രസീതി, ബന്ധപ്പെട്ട ഉന്നതാധികാര സമിതികളുടെ സമ്മതപത്രം, മേല്‍പരാമര്‍ശിച്ച രേഖകള്‍ അടക്കം ചെയ്തുകൊണ്ടുള്ള പ്രിന്‍സിപ്പലിന്റെ/ മാനേജറുടെ കവറിങ് ലെറ്റര്‍. അഡീഷണല്‍ പ്രോഗ്രാമുകള്‍ തുടങ്ങുന്നതിന് അനുമതി ലഭിച്ച കോളേജുകള്‍ മേല്‍ പ്രതിപാദിച്ച രേഖകള്‍ നിരാക്ഷേപ പത്രത്തില്‍ നിഷ്‌കര്‍ഷിച്ച സമയത്തിനകം സെന്‍ട്രലൈസ്ഡ് കോളേജ് പോര്‍ട്ടലിലും അപ്ലോഡ് ചെയ്യണം. അഫിഡവിറ്റ് മാതൃക, ഫീസ് ഘടന, എന്നിവ cdc.uoc.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0494 2407112.
കോളേജുകള്‍ക്ക് സീറ്റുവര്‍ധനക്ക് അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള എയ്ഡഡ്, സ്വാശ്രയ, ഓട്ടോണമസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് അറബിക്/ ഓറിയന്റല്‍ ടൈറ്റില്‍ കോളേജുകളിലെ സ്വാശ്രയ വിഭാഗത്തിലെ വിവിധ ബിരുദ-പി.ജി. പ്രോഗ്രാമുകളിലെ അനുവദനീയമായ സീറ്റുകളിലേക്ക് നിബന്ധനകളിലേക്ക് വിധേയമായി 2026-27 അധ്യയന വര്‍ഷത്തേക്ക് മാത്രമായി താത്കാലിക സീറ്റ് വര്‍ധനവിന് നിര്‍ദിഷ്ട മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു.
സ്വാശ്രയ മേഖലയിലെ അപേക്ഷകള്‍ ഒരു പ്രോഗ്രാമിന് 6300 രൂപ ഫീസ് സഹിതം മാര്‍ച്ച് 30 വരെ സ്വീകരിക്കും. അപേക്ഷകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ്, ഫീസടച്ച ചലാന്‍ രസീത് എന്നിവ cumarginalincrease@uoc.ac.in എന്ന ഇ മെയിലിലേക്ക് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ uoc.ac.in വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407 112, 7154.
പരീക്ഷാ തീയതിയില്‍ മാറ്റം
സര്‍വകലാശാലാ ടീച്ചര്‍ എജ്യൂക്കേഷന്‍ സെന്റര്‍ / അഫിലിയേറ്റഡ് കോളേജുകളില്‍ ഏപ്രില്‍ 06 മുതല്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബി.എഡ്. (2022 പ്രവേശനം മുതല്‍), ബി.എഡ്. സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ – ഹിയറിങ് ഇംപയര്‍മെന്റ് / ഇന്റലക്ച്വല്‍ ഡിസെബിലിറ്റി (2023 പ്രവേശനം മുതല്‍) ഏപ്രില്‍ 2026 റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ ഏപ്രില്‍ 16 മുതല്‍ തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി
പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവര്‍ക്കുള്ള ഏഴാം സെമസ്റ്റര്‍ ബി.ടെക്. / പാര്‍ട്ട് ടൈം ബി.ടെക്. (2009 സ്‌കീം – 2013 പ്രവേശനം) സെപ്റ്റംബര്‍ 2024 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഏപ്രില്‍ 17-ന് തുടങ്ങും. കേന്ദ്രം : ടാഗോര്‍ നികേതന്‍, കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ (സി.ബി.സി.എസ്.എസ്. – 2020 മുതല്‍ 2023 വരെ പ്രവേശനം) നവംബര്‍ 2025 സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എസ് സി. ബോട്ടണി വിത് കംപ്യൂട്ടേഷണല്‍ ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി, ഇന്റഗ്രേറ്റഡ് എം.എ. ഇംഗ്ലീഷ് ആന്റ് മീഡിയാ സ്റ്റഡീസ്, മലയാളം, പൊളിറ്റിക്‌സ് ആന്റ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് (2021 പ്രവേശനം മുതല്‍) നവംബര്‍ 2025, (2020 പ്രവേശനം) നവംബര്‍ 2024 സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം. ലിങ്ക് 19 മുതല്‍ ലഭ്യമാകും.
വിദൂരവിഭാഗം എം.എ. ഹിന്ദി നവംബര്‍ 2025 (2022, 2023 പ്രവേശനം), ഒന്നാം സെമസ്റ്റര്‍ എം.എ. ഹിന്ദി നവംബര്‍ 2024 (2021 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




